നിർത്തതേയുള്ള കുഞ്ഞിന്റെ കരച്ചിൽ... അന്വേഷണത്തിൽ കണ്ടെത്തിയത് പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ചോരകുഞ്ഞ്; അത്ഭുതകരമായി ആണ്‍കുഞ്ഞ് ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു...
സ്വാതന്ത്ര്യദിനത്തില്‍ പുതു ജീവിതത്തിലേയ്ക്ക് രക്ഷപ്പെട്ടെത്തിയ കുഞ്ഞിന് സ്വാതന്ത്ര്യം എന്ന് പേരു നല്കി. ഓടയില്‍ നിന്നും കണ്ടെത്തിയ ചോര കുഞ്ഞിനെ കണ്ട് ഞെട്ടലോടെ നാട്ടുകാർ. കുഞ്ഞിന്റെ കരച്ചില് കേട്ട് സമീപവാസിയായ ഗീതയെന്ന സ്ത്രീ നടത്തിയ അന്വേഷണത്തിലാണ് പൊക്കിള്‍ കൊടി കഴുത്തില്‍ ചുറ്റിയ നിലയില്‍ ചോരകുഞ്ഞിനെ ഓടയുടെ സമീപത്തു നിന്നു കണ്ടെത്തിയത്. ചെന്നൈ നഗരത്തിന് സമീപമായിരുന്നു സംഭവം.
ഉടന്‍ തന്നെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha