തൃശൂര്‍ കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു... അഞ്ച് പേര് മരിച്ചു; മൂന്നു പേരെ കാണാതായി
സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. തൃശൂര്‍ കുറാഞ്ചേരിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ അഞ്ച് പേര് മരിച്ചു.
മൂന്നു പേരെ കാണാതായി. മണ്ണൊലിച്ചിലില്‍ നാലു വീടുകളിലുണ്ടായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha