വെള്ളക്കെട്ടിനെത്തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് നീട്ടാൻ സാധ്യത

വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിർത്തിവെച്ച യാത്രാ നിയന്ത്രണം നീട്ടാൻ സാധ്യത. ആഗസ്റ്റ് 15ന് നാലു ദിവസത്തേക്കാണ് പ്രവർത്തനം നിർത്തിവെച്ചിരുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ആലുവയിലും പരിസര പ്രദേശങ്ങളും മുങ്ങിയ നിലയിലുമാണ്. ഇതിനാല്‍ വിമാനത്താവളം ശനിയാഴ്ച തുറക്കാന്‍ കഴിയില്ലെന്നാണ് സിയാല്‍ അധികൃതര്‍ നല്‍കുന്ന സൂചന.
കനത്ത മഴ തുടരുന്നതുകൊണ്ട് വെള്ളം പമ്പ് ചെയ്തു കളയാനും സാധിക്കുന്നില്ല. കാര്‍ഗോ ടെര്‍മിനലിന് അടുത്തുള്ള സോളാര്‍ പാടത്തിലും വെള്ളം കയറിയിട്ടുണ്ട്. നേരത്തേ, ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടാനാണ് സിയാല്‍ അധികൃതര്‍ തീരുമാനമെടുത്തിരുന്നത്.
https://www.facebook.com/Malayalivartha
























