കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍; പങ്കെടുക്കാനാകാത്തവര്‍ക്ക് മറ്റൊരു അവസരം നൽകും...

സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പിഎസ്‌സി അഭിമുഖങ്ങള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍. പങ്കെടുക്കാനാകാത്തവര്‍ക്ക് മറ്റൊരു അവസരം നൽകും.
അതേസമയം, കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. സംസ്ഥാനത്തെ പ്രഫഷണല്‍ കോളജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. എറണാകുളം ജില്ലയില്‍ നാളെയും അവധിയാണ്. ആരോഗ്യ സര്‍വകലാശാല വ്യാഴം, വെള്ളി ദിവസത്തെ പരീക്ഷകള്‍ മാറ്റി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത് പത്തനംതിട്ടയിലാണെന്നാണ് വിലയിരുത്തല്‍.
ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു. മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു. പുലര്‍ച്ചെയോടെ ഏഴ് ബോട്ടുകള്‍ കൂടി എത്തിച്ചു. റബ്ബര്‍ ഡിങ്കിക്കു പോകാന്‍ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ഫിഷിംഗ് ബോട്ട് സഹായിക്കും.
https://www.facebook.com/Malayalivartha
























