വോഡാഫോൺ ഡേറ്റാസെന്ററില്‍ വെള്ളം കയറി; വോഡഫോണ്‍ നെറ്റ്വര്‍ക്ക് പണിമുടക്കി...
കഴിഞ്ഞ രണ്ടു മണിക്കൂറുകളായി വോഡാഫോൺ കോളും ഡേറ്റാ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നില്ല. എറണാകുളം കളമശ്ശേരിയിലെ വോഡാഫോണിന്റെ ഡേറ്റാസെന്ററില്‍ വെള്ളം കയറിയതോടെയാണ് നെറ്റ്വര്‍ക്ക് പണിമുടക്കിയത്
നെറ്റ്വര്‍ക്ക് എപ്പോള്‍ ശരിയാകുമെന്ന് പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അടിയന്തര കോളുകള്‍ മറ്റു നെറ്റ്വര്ക്കുകളിലേക്ക് സ്വിച്ച് ചെയ്തു നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെലികോം പ്രശ്നങ്ങള്‍ പരിഹരിക്കാനും മികച്ച നെറ്റ്വര്‍ക്ക് ലഭ്യമാക്കാനും മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.
അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി എയര്‍ടെല്‍ തങ്ങളുടെ കേരളത്തലെ ഉപയോക്താക്കള്‍ക്ക് 30 രൂപ നല്‍കുമെന്ന് അറിയിച്ചു. എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്ക് ഈ സേവനം ഉപയോഗിക്കാം.
https://www.facebook.com/Malayalivartha