കേരളത്തിലെ എല്ലാ പാര്‍ട്ടി ഓഫീസുകളും ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുറന്ന് കൊടുക്കുമെന്ന് കോടിയേരി
സംസ്ഥാനം മഴക്കെടുതിയില്‍ വലയുമ്ബോള്‍ സഹായ ഹസ്തം നീട്ടി സിപിഎം. കേരളത്തിലെ എല്ലാ പാര്‍ട്ടി ഓഫീസുകളും ദുരിതം അനുഭവിക്കുന്നവര്‍ക്കായി തുറന്ന് കൊടുക്കാനുള്ള തീരുമാനവുമായി കോടിയേരി ബാലകൃഷ്ണന്. സഹായം വേണ്ടവര്‍ അതാതു പ്രദേശത്തെ സിപിഎം പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടണമെന്നും കോടിയേരി പറഞ്ഞു.എല്ലാ ജില്ലകളും 1654 വില്ലേജുകളും പ്രളയക്കെടുതി നേരിടുകയാണ്. ഇപ്പോഴുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 65 പേര് മരിച്ചു. ഒന്നരലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
റോഡ്-ട്രെയില്‍ ഗതാഗതവും വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായങ്ങളും ജനങ്ങള്‍ക്ക് എത്തിക്കുന്നുണ്ട്. കേന്ദ്രവും എല്ലാ സഹായവും ഉറപ്പുനല്‍കിയിട്ടുണ്ട്. കര-നാവിക-വായൂ സേനകളും മറ്റ് ഏജന്‍സികളും സാധ്യമായ എല്ലാ സഹായങ്ങളും നല്കുന്നു. മുന്‍പുണ്ടായിട്ടില്ലാത്ത സാഹചര്യത്തെ നേരിടുന്ന സംസ്ഥാനത്തിന് പാര്‍ട്ടി അംഗങ്ങളും അനുഭാവികളും പൊതു ജനങ്ങളും ഉദാരമായി ധനസഹായം നല്കാന് തയാറാകണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha