സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർമാർ നാളെ വെള്ളിയാഴ്ച്ച (17-08-2018) അവധി പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, മലപ്പുറം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അംഗണവാടികള്‍ അടക്കമുള്ളവയ്ക്കാണ് അവധി. അതേസമയം ആരോഗ്യ സര്‍വകലാശാല ഈ മാസം 26 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha