സംസ്ഥാനത്തെ സ്കൂളുകളുടെ ഓണാവധി പുനഃക്രമീകരിച്ചു ; സ്കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്കൂളുകള്‍ ഓണാവധിക്കായി വെള്ളിയാഴ്ച അടക്കുന്നതും ഓണാവധി കഴിഞ്ഞ് ഈ മാസം 29 ബുധനാഴ്ച തുറക്കുന്നതുമായിരിക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പുനക്രമീകരണം. ഏതാണ്ട് ഏഴോളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha