Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

ഞങ്ങളിപ്പോഴും കുടുങ്ങി കിടക്കുകയാണ്... ഭക്ഷണമോ വെള്ളമോ ഇല്ല.. പാമ്പും പഴുതാരയുമടക്കമുള്ള വിഷജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നതിനാൽ താഴേക്ക് ഇറങ്ങാൻ സാധിക്കുന്നില്ല; ഇനിയും ആരുംവന്നില്ലെങ്കില്‍ ഞങ്ങള്‍ ജീവനോടെ കാണില്ല

17 AUGUST 2018 11:49 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പ്രളയക്കെടുതി അതീവ ഗുരുതരമായി തുടരുകയാണ്. അതേസമയം മാന്നാലി ശ്രീനാരായണ മെഡിക്കല്‍ കോളേജില്‍ മുപ്പതിലധികം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണ്. കോളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിലാണ് പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നത്. ഭക്ഷണമോ വെള്ളമോ ഇല്ല. പാമ്പും പഴുതാരയുമടക്കമുള്ള വിഷജന്തുക്കളുടെ ശല്യം രൂക്ഷമാണെന്നതിനാൽ താഴേക്ക് ഇറങ്ങാൻ തന്നെ കഴിയുന്നില്ലെന്നും കുട്ടികൾ പറയുന്നു. 

നേരത്തെ തങ്ങള്‍ രക്ഷപ്പെട്ടുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അല്‍പസമയം മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ത്ഥികള്‍ വ്യക്തമാകുന്നു.

രണ്ട് ദിവസമായി അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇനിയും ആരും വന്നില്ലെങ്കിൽ തങ്ങൾ ജീവനോടെ കാണില്ലെന്ന് നിസഹായതോടെ പറയുകാണ് ഇവർ. അതെ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞതായി ഡി.ജി.പി അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെവരെയുള്ള 35000 ത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.

കോസ്റ്റല്‍ പൊലീസിന്റെ 258 ബോട്ടുകള്‍ വിവിധ സ്റ്റേഷനുകളില്‍ നിന്ന് മൊബിലൈസ് ചെയ്‌തിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും തുണിത്തരങ്ങള്‍, പെട്ടെന്ന് കേടാകാത്ത ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി വിവിധ സാധന സാമഗ്രികള്‍ പോലീസിനെ ഏല്‍ക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. പോലീസ് സ്റ്റേഷനുകളിലോ ജില്ലാ പോലീസ് ആസ്ഥാനത്തോ പായ്‌ക്ക് ചെയ്‌ത് ഇവ എത്തിക്കാം.

എല്ലാ ജില്ലകളിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ടയിലും തൃശ്ശൂരിലും (ചാലക്കുടി) എറണാകുളത്തും (ആലുവ) രക്ഷാപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള താഴെപ്പറയുന്ന പൊലീസ് ഉദ്യോഗസ്ഥരെ കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്ക് അടിയന്തര സഹായത്തിന് ബന്ധപ്പെടാവുന്നതാണ്.

ഡി.ഐ.ജി, എ പി ബറ്റാലിയന്‍ - 9497998999
കമാന്‍ഡന്റ് കെ.എ.പി. 3- 9497996967
ജില്ലാ പൊലീസ് മേധാവി, പത്തനംതിട്ട - 9497996983

ജില്ലാ പൊലീസ് മേധാവി, തൃശ്ശൂര്‍ റൂറല്‍- 9497996978
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990083
ഡിവൈ.എസ്.പി. ക്രൈം ഡിറ്റാച്ച്‌മെന്റ് - 9497981247

ജില്ലാ പൊലീസ് മേധാവിഎറണാകുളം റൂറല്‍- 9497996979
(ആലുവ)
ഡിവൈ.എസ്.പി. സ്‌പെഷ്യല്‍ ബ്രാഞ്ച്- 9497990073

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (50 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (56 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends