Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് ഉപേക്ഷച്ചു സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ അറിയിച്ചു

17 AUGUST 2018 05:00 PM IST
മലയാളി വാര്‍ത്ത

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് വീട് ഉപേക്ഷച്ചു സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ തിരികെയെത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ അറിയിച്ചു. കര്‍ശന ശുചിത്വം പാലിക്കണം, കുടിവെള്ള സ്രോതസുകള്‍ അണുവിമുക്തമാക്കിയേ ഉപയോഗിക്കാവൂ. സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങള്‍ നല്ലതാണോ എന്നു പരിശോധിക്കണം. ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിക്കാതെ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വിഷപ്പാമ്പ് ശല്യം സൂക്ഷിക്കണം . കൊതുക് പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.

വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കഴുകി വൃത്തിയാക്കണം. ബ്ലീച്ചിങ് പൗഡര്‍ കലക്കിയ ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കണം. പരിസരം വൃത്തിയാക്കുന്നതിനു കുമ്മായം, നീറ്റുകക്ക എന്നിവ ഉപയോഗിക്കാം. കക്കൂസ് മാലിന്യങ്ങളാല്‍ മലിനപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വെള്ളപ്പൊക്കത്തില്‍ മലിനമായ കിണറുകല്‍, ടാങ്കുകള്‍, കുടിവെള്ള സ്രോതസുകള്‍ എന്നിവ അണുവിമുക്തമാക്കിയ ശേഷം ഉപയോഗിക്കാന്‍ തുടങ്ങാവൂ. വ്യക്തിഗത സുരക്ഷാ ഉപാധികള്‍ സ്വീകരിക്കണം. എലിപ്പനിക്കെതിരായ പ്രതിരോധ മരുന്ന് കഴിക്കണം. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന വീടുകള്‍, അംഗന്‍വാടികള്‍, സ്‌കൂളുകള്‍, റേഷന്‍ കടകള്‍, മറ്റു ഭക്ഷ്യ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍
സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. അടഞ്ഞു കിടക്കുന്ന മുറികളില്‍ വായൂ മലിനീകരണം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപയോഗിക്കും മുന്‍പ് ജനലുകളും വാതിലുകളും തുറന്നിട്ട് വായൂസഞ്ചാര യോഗ്യമാക്കണം.

ഇലക്ട്രീഷ്യനെക്കൊണ്ടു പരിശോധിപ്പിച്ച ശേഷമേ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാവൂ. പനിയോ മറ്റു രോഗ ലക്ഷണമോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണണം. വെള്ളക്കെട്ടുള്ള മേഖലകളില്‍ കൊതുകു പെരുകാനുള്ള സാഹചര്യം ഒഴിവാക്കണം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ വിഷപ്പാമ്പുകളുടെ സാന്നിധ്യമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ മുന്‍കരുതലെടുക്കേണ്ടതും കടിയേറ്റാല്‍ ഉടന്‍
വൈദ്യസഹായം തേടേണ്ടതുമാണ്.

ബ്ലീച്ചിങ് പൗഡര്‍, ക്ലോറിന്‍ ഗുളികകള്‍ എന്നിവയുടെ ഉപയോഗക്രമത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടേയും ആശ പ്രവര്‍ത്തകരുടേയും ഉപദേശം സ്വീകരിക്കണം. കൊതുക്, കൂത്താടി എന്നിവയുടെ വ്യാപനം ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവരെ അറിയിക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്കു മരുന്ന് ഉപയോഗിക്കുന്നവര്‍ അതു മുടങ്ങാതെ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അഭ്യര്‍ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരന് ദാരുണാന്ത്യം  (11 minutes ago)

കുസാറ്റില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

പുനലൂരില്‍ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി  (1 hour ago)

ശ്യാം മെറ്റാലിക്‌സ് വിപുലീകരണത്തിന് 2,700 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ചു  (1 hour ago)

മരണമല്ലാതെ മറ്റൊരു മാർ​ഗമില്ല അവൾ അവരെ ഭയന്നിരുന്നോ ? മക്കളെ ഇട്ടെറിഞ്ഞ് അർച്ചന ഷെബിനൊപ്പം പോയതിൽ ദുരൂഹത  (1 hour ago)

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച  (1 hour ago)

സ്കൂൾ ഓഫ് സ്റ്റോറിടെല്ലിംഗ് വിദ്യാർത്ഥിനികൾക്കായി എഐ ഫിലിം മേക്കിംഗ് സ്കോളർഷിപ്പ്  (1 hour ago)

സൈബർ പാർക്കിൽ ലഹരി വിമോചന സെഷൻ  (1 hour ago)

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര  (1 hour ago)

നൂറു ശതമാനം തൊഴിലുറപ്പു നൽകി മർകസ് ഐടിഐ പ്ലേസ്മെന്റ് ഡ്രൈവ്  (2 hours ago)

മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...  (2 hours ago)

മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം  (2 hours ago)

ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...  (2 hours ago)

പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...  (2 hours ago)

"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!  (2 hours ago)

Malayali Vartha Recommends