കേരളത്തിലെ പ്രളയക്കെടുതിയിൽ കൈത്താങ്ങുമായി തപാല്‍ വകുപ്പ് ;അവശ്യ സാധനങ്ങള്‍ സൗജന്യമായി അയയ്ക്കും

സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് സഹായവുമായി തപാല്‍ വകുപ്പും രംഗത്ത്.ദുരന്തബാധിതരെ സഹായിക്കാനായി റിലീഫ് ക്യാമ്ബുകളിലേയ്ക്കുള്ള അവശ്യ സാധനങ്ങള്‍ സൗജന്യമായി അയയ്ക്കുവാന്‍ തപാല്‍ വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ഹെഡ്പോസ്റ്റ് ഓഫീസുകളിലും സാധനങ്ങള്‍ സ്വീകരിച്ച് അതാത് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേയ്ക്ക് സൗജന്യമായി തപാല്‍ വകുപ്പ് എത്തിക്കുന്നതാണ്.
https://www.facebook.com/Malayalivartha


























