പോലീസ് വാട്‌സ് ആപ് തുണച്ചു, കാണാതായ മകനെ അമ്മയ്ക്കു തിരിച്ചുകിട്ടി

നാലു വര്‍ഷമായി കാണാതായ മകനെ വാട്‌സ് ആപ്പിലൂടെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷത്തിലാണ് അരുണ്‍കുമാറിന്റെ മാതാവ്.
കഴിഞ്ഞ ദിവസം രാജകുമാരിയില്‍ അമിതമായി മദ്യപിച്ച് നടുറോഡില്‍ കിടന്ന ഇയാളെ രാജാക്കാട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊല്ലം സ്വദേശി അരുണ്‍കുമാറാണെന്നു വ്യക്തമായി. പോലീസ് ഇയാളുടെ ഫോട്ടോയെടുത്ത് വാട്‌സ് ആപ് വഴി കൊല്ലം സ്‌റ്റേഷനിലേക്ക് അയച്ചു കൊടുത്തു. കൊല്ലം പോലീസ് വിവരങ്ങള്‍ അന്വേഷിച്ച് ഇയാളുടെ വീട്ടിലുമെത്തി. ഫോണില്‍ ഫോട്ടോ കാണിച്ചപ്പോള്‍ യുവാവിനെ തിരിച്ചറിഞ്ഞ വീട്ടുകാരുടെ കണ്ണുകള്‍ നിറഞ്ഞു. നാലുവര്‍ഷമായി നാടുവിട്ടയാളുടെ ഫോട്ടോയാണ് പോലീസ് വാട്‌സ് ആപ്പിലൂടെ കാണിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. കുടുംബക്കാരാകട്ടെ ഇയാളെ അന്വേഷിക്കാത്ത സ്ഥലവുമില്ല. ഇന്നലെ രാജാക്കാട് പോലീസ് സ്‌റ്റേഷനിലെത്തിയ ബന്ധുക്കളെക്കണ്ട് അരുണ്‍കുമാറിന്റെ കണ്ണുകള്‍ നിറഞ്ഞു. നാലുവര്‍ഷത്തിനുള്ളില്‍ ഇദ്ദേഹത്തിന്റെ പിതാവ് മരിച്ചതുപോലും അറിഞ്ഞിരുന്നില്ല. രാജാക്കാട് എസ്.ഐ. കെ.എ. ഷാജിയുടെ അവസരോചിതമായ ഇടപെടലാണു അരുണ്‍കുമാറിന് ബന്ധുക്കളെ തിരിച്ചു കിട്ടുന്നതിനു കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























