കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം സാക്ഷ്യം വഹിച്ച ഏറ്റവും ഞെട്ടിക്കുന്ന കടൽയുദ്ധത്തിനാണ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ശത്രുക്കളുടെ ഉറക്കം കെടുത്തുന്ന അമേരിക്കയുടെ അത്യാധുനിക ടോർപിഡോ 'മാർക്ക് 48' അതിന്റെ സംഹാരരൂപം പുറത്തെടുത്തിരിക്കുന്നു. ഒരൊറ്റ ടോർപിഡോ പ്രയോഗത്തിലൂടെ ഒരു പടക്കപ്പലിനെ പൂർണ്ണമായും തകർത്ത് കടലിൽ താഴ്ത്തിയിരിക്കുകയാണ് യുഎസ് നാവികസേന. യുദ്ധതന്ത്രങ്ങളിൽ നിർണ്ണായക വഴിത്തിരിവാകുന്ന നീക്കമാണിത്. 6 മീറ്റർ നീളവും 1558 കിലോ ഭാരവുമുള്ള മാർക്ക് 48, വെറുമൊരു ടോർപിഡോയല്ല; മറിച്ച് കൃത്യതയാർന്ന ഒരു ജലബോംബാണ്.
8 കിലോമീറ്റർ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങളെ നിഷ്പ്രയാസം തകർക്കാൻ ഇതിന് ശേഷിയുണ്ട്. ഈ ടോർപിഡോയുടെ പ്രത്യേകതകൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്:
ലക്ഷ്യങ്ങൾ സ്വയം കണ്ടെത്തി തകർക്കാൻ സഹായിക്കുന്ന അത്യാധുനിക സോണാർ, സെൻസർ സംവിധാനങ്ങൾ ഇതിലുണ്ട്. യുഎസ് മുങ്ങിക്കപ്പലുകളിൽ നിന്ന് ഇതിനെ നിയന്ത്രിക്കാം. ഇനി നിയന്ത്രണം നഷ്ടപ്പെട്ടാൽ പോലും, ലക്ഷ്യസ്ഥാനം കണ്ടെത്തി തകർക്കാൻ ഇതിന് സ്വയം സാധിക്കും.
ആധുനിക നാവിക യുദ്ധമുറകളിൽ അമേരിക്കയുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിക്കുന്നതാണ് ഈ നടപടി. ശത്രുക്കളുടെ ഏത് വമ്പൻ കപ്പലിനെയും നിമിഷനേരം കൊണ്ട് കടലിന്റെ അടിത്തട്ടിലെത്തിക്കാൻ മാർക്ക് 48 മതിയെന്ന് യുഎസ് തെളിയിച്ചിരിക്കുന്നു.
https://www.facebook.com/Malayalivartha





















