മന്ത്രി യാത്ര പോയത് മുഖ്യന്‍ അറിയാതെ...യാത്രയില്‍ ന്യായീകരണം വേണ്ടെന്ന് പാര്‍ട്ടി..കെ.രാജുവിനെതിരെ തിരുവനന്തപുരത്ത് കരിങ്കൊടി; പ്രളയത്തിന്ശേഷം കേരളത്തില്‍ പൊങ്ങിയ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

മഹാപ്രളയത്തില്‍ നാടുവിട്ട മന്ത്രിക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് കേന്ദ്ര നേതൃത്വം. മന്ത്രിയെ തള്ളിപ്പറഞ്ഞ് കേരള ഘടകവും. മുഖ്യമന്ത്രിയോട് പറയാതെ മന്ത്രി പി തിലോത്തമന് ചുമതല കൈമാറി രഹസ്യമായി യാത്ര നടത്തുകയായിരുന്നു. ഇപ്പോള്‍ ഇതെല്ലാം വിവാദമായിരിക്കുകയാണ്.
കേരളത്തില്‍ തിരിച്ചെത്തിയ മന്ത്രി കെ.രാജുവിനെതിരെ കരിങ്കൊടി. ജര്‍മനി സന്ദര്‍ശനത്തിനു ശേഷം തിരുവന്തപുരം എത്തിയ മന്ത്രിയെ വിമാനത്താവളത്തിന് പുറത്തുവച്ച് യുവമോര്‍ച്ച് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്.
ഇവരെ പൊലീസ് മാറ്റിയ ശേഷമാണ് മന്ത്രിയ്ക്ക് മുന്നോട്ടുള്ള യാത്ര സുഗമമാക്കിയത്.
കേരളത്തില്‍ പ്രളയദുരിതത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിദേശ പര്യടനത്തിനു പോയത് ഏറെ വിവാദമായിരുന്നു. ഓഗസ്റ്റ് 16നായിരുന്നു ജര്‍മനി യാത്ര. 22 വരെ നിശ്ചയിച്ചിരുന്ന വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണു ഇപ്പോള്‍ മന്ത്രി തിരികെയെത്തിയത്. വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മന്ത്രിയോടു പറഞ്ഞിരുന്നു. കെ രാജുവിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കേരളം മഴക്കെടുതിയില്‍ മുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള വനം മന്ത്രി കെ.രാജു ജര്‍മ്മനിയില്‍ പോയത് ശരിയായില്ലെന്ന് കാനം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തെ തിരിച്ചു വിളിച്ചത്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കി. എന്നാല്‍, ന്റെ യാത്ര മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തിയ മന്ത്രി പറഞ്ഞു. യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിച്ചിരുന്നു. നിയമപരമായുള്ള അനുമതി വാങ്ങിയിരുന്നു. മൂന്നു മാസം മുന്‍പ് നിശ്ചയിച്ച പരിപാടിയാണ്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ സംഭവം കൂടുതല്‍ ന്യായീകരിക്കാന്‍ നില്‍ക്കരുതെന്ന് പാര്‍ട്ടി മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.
https://www.facebook.com/Malayalivartha

























