ഇടുക്കി അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നപ്പോൾ അധികമായി വൈദ്യുതി ഉണ്ടാക്കി കടം തീർത്ത് മറ്റു സംസ്ഥാനങ്ങളെ ഞെട്ടിച്ച കേരളം ; ഇനി അങ്ങോട്ട് വൈദ്യുതി ബോർഡിനും കെഎസ്ഇബി പ്രവർത്തകർക്കും ഉറക്കമില്ലാത്ത നാളുകൾ

പ്രളയകാലം അവസാനിച്ച് ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപോകുമ്പോൾ നഷ്ടങ്ങളുടെ കണക്ക് പെരുകുകയാണ്. സംസ്ഥാന വൈദ്യുതി ബോർഡിന് കാലവർഷ കെടുതിയിൽ 820 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിൽ ജല നിരപ്പ് ഉയർന്നപ്പോൾ അധികമായി വൈദ്യുതി ഉണ്ടാക്കി കടം തീർത്ത് കേരളം മറ്റു സംസ്ഥാനങ്ങളെ ഞെട്ടിച്ചതാണ്. പക്ഷെ മഴ നിർത്താതെ പെയ്തതോടുകൂടി കാര്യങ്ങൾ പാടെ മറിഞ്ഞു. സംസ്ഥാന വൈദ്യുതി ബോർഡ് ലാഭത്തിൽ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. 820 കോടി രൂപയാണ് പ്രളയത്തിൽ വൈദ്യുതി ബോർഡിന് നഷ്ടമായത്. ഇനി അങ്ങോട്ട് വൈദ്യുതി ബോർഡിനും കെഎസ്ഇബി പ്രവർത്തകർക്കും ഉറക്കമില്ലാത്ത നാളുകൾ ആയിരിക്കും. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനഃ സ്ഥാപിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പല സ്ഥലങ്ങളിലെയും പോസ്റ്റുകൾ സഹിതം ഒലിച്ച് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം യുദ്ധകാല അടിസ്ഥാനത്തിൽ പുനഃസ്ഥാപിക്കുമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു.
വയറിങ് സംവിധാനങ്ങളുടേയു പൊതു ജനങ്ങളുടെയും സുരക്ഷാ ഉറപ്പാക്കിയതിന് ശേഷമാകും കണക്ഷനുകൾ പുനഃസ്ഥാപിക്കുക. കെഎസ്‌ബിയിലെ ജീവനക്കാരെല്ലാം അവധി ദിവസങ്ങൾ വേണ്ടന്ന് വച്ചിട്ടുണ്ട്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ ...
https://www.facebook.com/Malayalivartha

























