പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാണിജ്യബാങ്കുകളില്‍നിന്നുള്ള കാര്‍ഷികകടങ്ങളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാണിജ്യബാങ്കുകളില്‍നിന്നുള്ള കാര്‍ഷികകടങ്ങളുടെ പലിശയ്ക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലുണ്ടായ കനത്ത നഷ്ടം പരിഗണിച്ചു കാര്‍ഷിക കടങ്ങളുടെ തിരിച്ചടവു കാലാവധി അഞ്ചു വര്‍ഷത്തേക്ക് പുനഃക്രമീകരിക്കാനും ഇന്നലെ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് അവലോകന യോഗം തീരുമാനിച്ചു. മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ അഭ്യര്‍ഥന പ്രകാരമാണ് ബാങ്കേഴ്‌സ് സമിതി തീരുമാനമെടുത്തത്.
കാര്‍ഷിക കടങ്ങള്‍ക്ക് സര്‍ഫേസി ആക്ട് പ്രകാരം ജപ്തി നടപടികള്‍ സ്വീകരിക്കുകയില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 2.8 ലക്ഷം കര്‍ഷകരുടെ 46,000 ഹെക്ടര്‍ ഭൂമിയിലെ കൃഷിയാണു നശിച്ചത്. പ്രാഥമിക വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 1050 കോടി രൂപയുടെ കൃഷിനാശമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പ്രളയജലം ഇറങ്ങുന്നതോടെ മാത്രമേ പൂര്‍ണമായ നാശനഷ്ടം കണക്കാക്കാന്‍ കഴിയുകയുള്ളുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
https://www.facebook.com/Malayalivartha

























