പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാർ സഹായം എത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി

പ്രളയക്കെടുതിയിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി സുപ്രീം കോടതി. പ്രളയക്കെടുതി നേരിടാൻ കേരളത്തിനു സഹായവുമായി സുപ്രീംകോടതി ജഡ്ജിമാരും രംഗത്ത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജഡ്ജിമാർ സഹായം എത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
25 ജഡ്ജിമാരാണ് പരമോന്നത കോടതിയിലുള്ളത്. ഓരോ ജഡ്ജിയും 25,000 രൂപ വീതം സംഭാവന ചെയ്യുമെന്നാണു ലഭിക്കുന്ന വിവരം. അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലാണ് കേരളത്തിലെ ദുരിതം സുപ്രീംകോടതി ബഞ്ചിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
കേരളത്തിലെ 10 മില്യണ്‍ ജനങ്ങള്‍ ദുരിതബാധിതരായെന്നും അവര്‍ക്കായി എല്ലാവരും ഒരുമിക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവർ അടങ്ങിയ ബഞ്ച് നിരീക്ഷിച്ചിരുന്നു.
അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരും കേരലത്തിന് സഹായം നൽകുമെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























