കേരളത്തിന്റെ നടുവൊടിയും... ദുരിതാശ്വാസനിധി: ജിഎസ്ടിക്ക് പുറമെ പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തും

കേരളം കരകയറാന്‍ കഠിന ശ്രമങ്ങള്‍. പ്രളയം തീര്‍ത്ത ദുരിതങ്ങള്‍ നേരിടുന്നതിനായി പണം കണ്ടെത്തുന്നതിന് സാധനങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. പത്ത് ശതമാനം സെസ് ആണ് സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്നത്. ജിഎസ്ടിക്ക് പുറമെയാണിത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് സെസ് ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന ജിഎസ്ടിയില്‍ ആയിരിക്കും പത്ത് ശതമാനം സെസ് ഏര്‍പ്പെടുത്തുക.
പുനരധിവാസത്തിന് ഓരോ വകുപ്പും പ്രത്യേകം കര്‍മപദ്ധതി തയ്യാറാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 30 നാണ് നിയമസഭ വിളിച്ച് ചേര്‍ക്കുന്നത്.
https://www.facebook.com/Malayalivartha

























