മുന്‍ അംബാസിഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന ടി.പി.ശ്രീനിവാസനെ മര്‍ദിച്ച കേസില്‍ അന്നത്തെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ക്കെതിരെ നടപടി വേണമെന്ന്

മുന്‍ അംബാസിഡറും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായിരുന്ന ടി.പി.ശ്രീനിവാസനെ മര്‍ദിച്ച കേസില്‍ അന്നത്തെ ഫോര്‍ട്ട് അസി. കമ്മീഷണര്‍ ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഉപലോകായുക്ത ജസ്റ്റീസ് കെ.പി ബാലചന്ദ്രന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ നല്കി . ലോകായുക്ത നിയമം സെക്ഷന്‍ 12 പ്രകാരമുള്ള ശുപാര്‍ശയാണ് നല്കിയത് . കോവളത്ത് നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാറില്‍ പങ്കെടുക്കുവാന്‍ വരവെയാണ് ടി.പി ശ്രീനിവാസനെ എസ്.എഫ്.ഐയുടെ ജില്ലാ വൈസ് പ്രസിഡന്റ് ശരത് മര്‍ദ്ദിച്ച് നിലത്തിട്ടത് .
പത്ര ദ്രിശ്യ മാധ്യമങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉപലോകായുക്ത സ്വമേധയാ കേസ് എടുക്കുകയും സംഭവം തടയാതെ നോക്കി നിന്ന പോലിസുകാര്‍ക്കും അവരുടെ മേലുദ്യോഗസ്ഥര്‍ക്കും എതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു . ടി.പി ശ്രീനിവാസനെയും , അന്നത്തെ ഉഏജ സെന്‍കുമാറിനെയും കമ്മിഷണര്‍ സ്പര്‍ജന്‍ കുമാറിനെയും പ്രതികളായ പോലിസ് കാരെയും കോടതി ദീര്‍ഘമായി വിസ്തരിക്കുകയും ക്രോസ് വിസ്തരിക്കുകയും ചെയ്തിരുന്നു .
അന്നത്തെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍, വിഴിഞ്ഞം സി.ഐ , അന്നത്തെ കോവളം എസ്.എച്ച്.ഒ രാകേഷ് വിഴിഞ്ഞം എസ്.എച്ച്.ഒ ശ്രീകുമാരന്‍ നായര്‍ , ഗ്രേഡ് എസ്.ഐ ഭാസ്‌ക്കരന്‍ , വിശ്വരാജ് , പോലിസുകാരായ സതീഷ് , ജോസ് , ശ്രീകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉപലോകായുക്ത അവര്‍ക്ക് മേജര്‍ പെനാല്‍റ്റി നല്കുവാനാണ് ശുപാര്‍ശ ചെയ്തത് . സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള ശിക്ഷാ നടപടിയെടുക്കുന്ന ബന്ധപ്പെട്ട നിയമം അനുസരിച്ച് തരംതാഴ്ത്തല്‍, നിര്‍ബന്ധിത വിരമിക്കല്‍ , നീക്കം ചെയ്യല്‍ , പുറത്താക്കല്‍ , പെന്‍ഷന്‍ കുറയ്ക്കല്‍ എന്നിവയാണ് മേജര്‍ പെനാല്‍റ്റി . ആദ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നടപടി റിപ്പോര്‍ട്ടിനായി കേസ് 29/10/18 ന് മാറ്റി ചെയ്തു.
https://www.facebook.com/Malayalivartha

























