ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ക്യാന്പുകളുടെ നിരീക്ഷണത്തിനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കും. അമിതമായ വില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്നും പാവപ്പെട്ട വീടുകള്‍ പോലീസുകാര്‍ ദത്തെടുക്കുമെന്നും ഡിജിപി പറഞ്ഞു.
സംസ്ഥാനത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏകദേശം ഏഴര ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ആളുകള്‍ ക്യാമ്പുകളിലേക്ക് മാറിയതോടെ മോഷണവും വര്‍ധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























