Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...


ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു.. ഒരു പവൻ സ്വർണത്തിന് 1,19,920 രൂപ നൽകണം.. പവന് 720 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്..


ഗൾഫ് രാജ്യങ്ങളിൽ വമ്പൻ ആക്രമണം.. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം.. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും മുന്നറിയിപ്പ്..

നമ്പി നാരായണനെ ബി.ജെ.പി തിരുവനന്തപുരത്ത് ഇറക്കും; തിരുവനന്തപുരമോ, നേമത്തോ ആയിരിക്കും നമ്പി നാരായണന്‍ മത്സരിക്കുക

25 OCTOBER 2014 08:16 AM IST
മലയാളി വാര്‍ത്ത.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റാരോപിതനാവുകയും പിന്നീട് കുറ്റവിമുക്തനാവുകയും ചെയ്ത വിഖ്യാത ശാസ്ത്രജ്ഞന്‍ നമ്പിനാരായണനെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നും മത്സരിപ്പിക്കാന്‍ ബി.ജെ.പി ആലോചിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോമിനിയാണ് നമ്പി നാരായണന്‍. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പ്രചരണത്തിന് തിരുവനന്തപുരത്തെത്തിയ നരേന്ദ്രമോഡി, നമ്പി നാരായണനുമായി ദീര്‍ഘനേരം സംസാരിച്ചിരുന്നു. നമ്പിനാരായണന്റെ ആവശ്യപ്രകാരമല്ല മോഡിയുടെ ആവശ്യപ്രകാരമാണ് നമ്പിനാരായണന്‍ അദ്ദേഹത്തെ കണ്ടത്. 

ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന കോടതി വിധി നമ്പിനാരായണന്റെ സത്‌പേര് വര്‍ധിപ്പിച്ചിരുന്നു. 90 കളുടെ ആദ്യം ഇസ്‌റോ ചാരക്കേസ് ഉണ്ടാകാതിരുന്നെങ്കില്‍ മംഗള്‍യാല്‍ എന്ന ഇന്ത്യയുടെ സ്വപ്നം എത്രയോ വര്‍ഷം മുമ്പേ സാധ്യമായേനെ. ഇസ്‌റോ ചാരക്കേസ് അമേരിക്ക കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം.
ചാരക്കേസില്‍ ഇന്ത്യന്‍ ഐ.ബിക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു. അന്ന് ഐ.ബിയില്‍ ഉണ്ടായിരുന്ന ഡി.ജി.പി ആര്‍.ബി.ശ്രീകുമാറാണ് നമ്പിക്കെതിരെ കേസെടുത്തത്. നമ്പിയെ ഉപദ്രവിച്ചതും ശ്രീകുമാറാണെന്ന് ആരോപണമുണ്ട്. നരേന്ദ്രമോഡിയെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മുഖ്യമന്ത്രിയായിരിക്കെ കേസില്‍ കുടുക്കിയതും അന്ന് ഗുജറാത്തില്‍ പോലീസ് മേധാവി ആയിരുന്ന ആര്‍.ബി. ശ്രീകുമാറാണ്. നമ്പിയും മോഡിയും കേസില്‍ കുടുങ്ങാനുളള കാരണം ആര്‍.ബി. ശ്രീകുമാറാണ്. നമ്പിക്കും മോഡിക്കും ശ്രീകുമാറിനെ ഇഷ്ടമല്ല.
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ നമ്പിയെ ശശിതരൂരിനെതിരെ മത്സരിപ്പിക്കാന്‍ മോഡി ആലോചിച്ചിരുന്നു. നമ്പി ജയിച്ചെങ്കില്‍ കേന്ദ്രമന്ത്രിയാകുമായിരുന്നു. രാജഗോപാലിനോട് മോഡിക്ക് താല്‍പര്യമില്ല. കാരണം രാജഗോപാല്‍ അദ്വാനി പക്ഷക്കാരനാണ്. പിന്നീട് അദ്വാനി ഇടപെട്ടാണ് രാജഗോപാലിന് സീറ്റ് വാങ്ങികൊടുത്തത്. അങ്ങനെയാണ് നിയമസഭാസീറ്റ് എന്ന വാഗ്ദാനം മോഡി നമ്പിക്ക് നല്‍കിയത്. മന്ത്രി വി.എസ്.ശിവകുമാറിന്റെ മണ്ഡലമായ തിരുവനന്തപുരമോ, വി. ശിവന്‍കുട്ടിയുടെ മണ്ഡലമായ നേമത്തോ ആയിരിക്കും നമ്പി നാരായണന്‍ മത്സരിക്കുക. ഇരുസ്ഥലത്തും ബി.ജെ.പി മേധാവിത്വമുളള മണ്ഡലമാണ്.
മോഡിക്കെതിരെ നടപടിയെടുത്ത ഉദ്ദ്യോഗസ്ഥരെ ശിക്ഷിക്കണമെന്ന് ഹൈക്കോടതിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നമ്പിയുടെ ചിത്രം വെച്ച ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നഗരത്തിലുടനീളം കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...  (4 minutes ago)

മാന്യത കാണിക്കേണ്ടത് വിഡിയോ എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാെണന്ന് രമ്യ പണിക്കര്‍  (7 minutes ago)

കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...  (10 minutes ago)

ഭർത്താവിന്റെ രോഗാവസ്ഥയിൽ മനംനൊന്ത് ചിതയൊരുക്കി ജീവനൊടുക്കിയ നളിനകുമാരിയ്ക്ക് പിന്നാലെ ഭർത്താവും മരിച്ചു...  (28 minutes ago)

ജനങ്ങൾക്ക് വീട് കിട്ടാത്തതിന് കാരണം സർക്കാറിന്റെ പിടിവാശി!! ഞെട്ടിക്കുന്ന നീക്കവുമായി തിരു.കോർപ്പറേഷൻ  (30 minutes ago)

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം നാളെ  (3 hours ago)

രാജ്യസഭയിലേക്കു മത്സരിക്കുകയാണെന്ന് വ്യക്തമാക്കി ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ...  (4 hours ago)

ഭാര്യയ്ക്കുപിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു  (4 hours ago)

ഓഹരി വിപണിയിലും കുതിപ്പ്; സെൻസെക്‌സ് 500 പോയിന്റ് മുന്നേറി  (4 hours ago)

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് 44.5 പവൻ സ്വർണം കവർന്നനിലയിൽ....  (4 hours ago)

സ്‌കൂള്‍ വാന്‍ ഇടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

  റമദാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ...  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (5 hours ago)

താഴേക്ക് പതിച്ച് സ്വർണവില!  (5 hours ago)

മികച്ച സ്കൂളിനുള്ള പുരസ്കാരം മർകസ് ഗേൾസിന്  (5 hours ago)

Malayali Vartha Recommends