കേരളത്തിന് സഹായം തേടി കേന്ദ്രഭക്ഷ്യമന്ത്രി ഐ.ടി.സി, കൊക്കകോള, പെപ്പ്‌സി, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍, ഡാബര്‍, എം.ടി.ആര്‍, നെസ്‌ലേ, ബ്രിട്ടാനിയ, മാരിക്കോ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി

പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസ സഹായം ലഭ്യമാക്കുന്നതിന് ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കാന്‍ കേന്ദ്ര ഭഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രി ഹര്‍സിക്രത് ബാദല്‍ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിലെ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. ഐ.ടി.സി, കൊക്കകോള, പെപ്പ്‌സി, ഹിന്ദുസ്ഥാന്‍ യുണി ലിവര്‍, ഡാബര്‍, എം.ടി.ആര്‍, നെസ്‌ലേ, ബ്രിട്ടാനിയ, മാരിക്കോ മുതലായ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
''ഓരോ സ്ഥാപനങ്ങളും വെവ്വേറെ വ്യക്തിപരമായി പരിശ്രമിക്കുന്നതിന് പകരം കേരളത്തിലെ ജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഏകോപിതമായ പരിശ്രമമാണ് ആവശ്യമെന്ന്'' മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ഗവണ്‍മെന്റുമായും ജില്ലാ ഉദ്യോഗസ്ഥരുമായും ആവശ്യങ്ങള്‍ അറിയുന്നതിനായി മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ബാദല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. ദുരന്തത്തിലുള്ള ദുഃഖം അറിയിച്ചു. ഒപ്പം ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും എല്ലാ സഹായവും സംസ്ഥാന ഗവണ്‍മെന്റിന് വാഗ്ദാനവും ചെയ്തു. അടിയന്തിരമായി എന്ത് സഹായമാണ് ആവശ്യം എന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണവും കേന്ദ്ര മന്ത്രി ആരാഞ്ഞു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് ശിശുക്കള്‍ക്ക് വേണ്ട ബേബി ഫുഡാണ് അടിയന്തിരമായിവേണ്ടെതെന്ന് അദ്ദേഹം അറിയിച്ചു. ഈ ആവശ്യം ഭക്ഷ്യസംസ്‌ക്കരണ കമ്പനികളെ കേന്ദ്ര മന്ത്രി അറിയിച്ചിട്ടുണ്ട്. ദുരിത ബാധിത ജനവിഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഭക്ഷ്യസംസ്‌ക്കരണ മന്ത്രാലയത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കമ്പനികള്‍ പൂര്‍ണ്ണപിന്തുണ ഉറപ്പുനല്‍കി. ഇതിനകം നല്‍കിക്കഴിഞ്ഞതും രണ്ടുദിവസത്തിനുള്ളില്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
https://www.facebook.com/Malayalivartha

























