കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ; പുനര്‍നിര്‍മ്മാണത്തിന് വേണ്ട സഹായവും ഇപ്പോള്‍ ആവശ്യമില്ല ; കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായ രാജ്യാന്തര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ തടയുന്നത് ഇത് രണ്ടാം തവണ

കേരളത്തിന് രാജ്യാന്തര വിദേശ ഏജന്‍സികളുടെ സഹായം ഇപ്പോള്‍ വേണ്ടന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ സഹായം വേണ്ടന്ന് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റെഡ്‌ക്രോസ് അടക്കമുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു.
ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനാകും. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് അത് സൈന്യം ചെയ്യുന്നുണ്ട്. അതുകൊണ്ട് വിദേശ ഏജന്‍സികളുടെ സഹായം ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുനര്‍നിര്‍മ്മാണത്തിനാണ് സഹായം വേണ്ടത്. എന്നാല്‍ പുനര്‍നിര്‍മ്മാണത്തിന് വേണ്ട സഹായം ഇപ്പോള്‍ ആവശ്യമില്ലെന്നും കേന്ദ്രം പറഞ്ഞു. കേരളത്തിന് സഹായം നല്‍കാന്‍ തയ്യാറായ രാജ്യാന്തര ഏജന്‍സികളെ ഇത് രണ്ടാം തവണയാണ് കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്.
അതേ സമയം സര്‍ക്കാര്‍ പ്രതിനിധികളുടെ പേരിലേയ്ക്ക് കേരളത്തിലേയക്ക് അയക്കുന്ന ദുരിതാശ്വാസ സാമഗ്രികള്‍ക്ക് മാത്രം കസ്റ്റംസ് ഇളവ് നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ അടക്കമുള്ള സര്‍ക്കാര്‍ പ്രതിനിധികളുടേയും സനദ്ധ സംഘടനകളുടേയും പേരിലയക്കുന്ന സാധനങ്ങള്‍ക്കായിരിക്കും നികുതി ഇളവ് ലഭിക്കുക. നികുതി ചുമത്തുന്നതിനാല്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും കേരളത്തിലേയ്ക്കുള്ള സാധന സാമഗ്രികള്‍ കെട്ടി കിടക്കുന്നതിനാലാണ് നികുതി ഒഴിവാക്കുന്നത്.
https://www.facebook.com/Malayalivartha

























