Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പണിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിടി വീഴും, സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിക്കുന്നു

25 OCTOBER 2014 08:47 AM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം അടങ്ങിയ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചു തുടങ്ങി. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പറും മറ്റും കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങളും ശേഖരിക്കുന്നത്. ആറ് ലക്ഷത്തില്‍പ്പരം ജീവനക്കാരുള്ളതില്‍ മൂന്നര ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ കേന്ദ്രം ശേഖരിച്ചത്.
സംസ്ഥാന വകുപ്പുകളിലും കേന്ദ്രം നേരിട്ട് പിടിമുറുക്കുകയാണ്. ഇപ്പോള്‍ സംസ്ഥാനത്തെ ഉന്നതോദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് സര്‍ക്കുലര്‍ അയക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. മുമ്പ് ചീഫ് സെക്രട്ടറി വഴിയോ, വകുപ്പ് സെക്രട്ടറി വഴിയോ ആയിരുന്നു കേന്ദ്ര നിര്‍ദേശങ്ങള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് വിളിവരാം.അവരുടെ പ്രവര്‍ത്തനത്തിന്‍രെ പ്രോഗ്രസ് റിപ്പോര്‍ട്ടും കേന്ദ്രം പരിശോധിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെ നടപ്പാക്കുന്ന പല പദ്ധതികളും പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വേണ്ടത്ര ഉത്സാഹത്തോടെ നടപ്പാക്കില്ലെന്ന സംശയവും ഈ നീക്കത്തിന് ഉണ്ട്.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 150ാം ജന്മദിനാഘോഷം സംബന്ധിച്ചും നേരിട്ടാണ് നിര്‍ദേശങ്ങള്‍ വരുന്നത്. ദേശീയോദ്ഗ്രഥന ദിനമായാണ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 ആചരിക്കുന്നത്. അന്ന് ഡിബേറ്റ് മത്സരങ്ങള്‍, എന്‍.സി.സി.പരേഡ്, ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങിയവ നടത്തണമെന്ന് നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ചും കേന്ദ്ര വകുപ്പ് സെക്രട്ടറി കഴിഞ്ഞദിവസം ഉദ്യോഗസ്ഥരോട് വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
ഗാന്ധിജയന്തി ദിനവും സ്വച്ഛ്ഭാരത് പദ്ധതിയും സംബന്ധിച്ച നിര്‍ദേശങ്ങളും മറ്റും പൊതുവിദ്യാഭ്യാസ വകുപ്പിന് നേരിട്ടെത്തുകയായിരുന്നു. അവ നടപ്പാക്കുന്നതിനെക്കുറിച്ച് മൂന്ന് വീഡിയോ കോണ്‍ഫറന്‍സുകളും കേന്ദ്ര വകുപ്പ് സെക്രട്ടറി നേരിട്ട് നടത്തി. സാധാരണ സംസ്ഥാനത്തിനുള്ള നിര്‍ദേശം നല്‍കിയാല്‍ അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്ക് വിട്ടുനല്‍കുകയാണ് പതിവ്.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഓഫീസ് തുറക്കാന്‍ നീക്കമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം നിര്‍ബന്ധമായും സ്‌കൂള്‍ കുട്ടികളെ കേള്‍പ്പിക്കണമെന്ന നിര്‍ദേശം കേന്ദ്രം നല്‍കിയെങ്കിലും സംസ്ഥാനത്ത് അതിലും വിമര്‍ശമുണ്ടായി. സംസ്ഥാനത്തുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളില്‍പ്പോലും കേന്ദ്രത്തിലെ ബന്ധപ്പെട്ട വകുപ്പ് റിപ്പോര്‍ട്ട് ചോദിക്കുന്നതും ചര്‍ച്ചയായിട്ടുണ്ട്‌

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (1 hour ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (1 hour ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (2 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (2 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (3 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (4 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (4 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (4 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (5 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (5 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (5 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (7 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

Malayali Vartha Recommends