കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം സ്ഥാപിക്കും, കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണ്

കേന്ദ്രഭൗമശാസ്ത്ര മന്ത്രാലയം ഒരുമാസത്തിനകം തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്‌കേന്ദ്രം (സൈക്ലോണ്‍ വാണിംഗ്‌സെന്റര്‍) സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു. കേരള-കര്‍ണ്ണാടക തീരങ്ങളില്‍ അടുത്തിടെ അടിക്കടി ഉണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങളുടെയും, ചുഴലിക്കാറ്റുകളുടെയും പശ്ചാത്തലത്തിലാണിത്. നിലവില്‍കേന്ദ്ര കാലാവസ്ഥാവകുപ്പിന് ചെന്നൈ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലാണ ്ഇത്തരം കേന്ദ്രങ്ങളുള്ളത്.
കേരള, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്കും, തീരദേശ നിവാസികള്‍ക്കുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളും, ബുള്ളറ്റിനുകളും പുറപ്പെടുവിക്കുന്നതിന് പര്യാപ്തമായ അത്യാധുനിക സംവിധാനങ്ങള്‍ ഈ കേന്ദ്രത്തിലുണ്ടാകും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കേരളത്തില്‍ നിലവിലുള്ള ഓഫീസിന്റെ കാലാവസ്ഥ പ്രവചന പ്രവര്‍ത്തനങ്ങള്‍ ഇത്കൂടുതല്‍ ശക്തിപ്പെടുത്തും.
കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റൊരു സി-ബാന്റ് ഡോപ്ലര്‍ വെതര്‍റഡാര്‍ ഈ വര്‍ഷം അവസാനത്തോടെ മംഗലാപുരത്ത് സ്ഥാപിക്കാന്‍ കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് പദ്ധതിയുണ്ട്. നിലവില്‍ തിരുവനന്തപുരത്തും, കൊച്ചിയിലുമാണ് ഈ റഡാറുകള്‍ഉള്ളത്. ഈ മൂന്ന് റഡാറുകളും പ്രവര്‍ത്തന ക്ഷമമാകുമ്പോള്‍ മഴയും, മറ്റ്കാലാവസ്ഥാമാറ്റങ്ങളും നിരീക്ഷിക്കുന്നതിനും ജനങ്ങള്‍ക്ക് മുന്‍കൂട്ടി ജാഗ്രതാ നിര്‍ദ്ദേശം നല്‍കാന്‍ കഴിയും. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍വരെയ്ക്ക് മുതല്‍ 15-20 ദിവസത്തെ ദൈര്‍ഘ്യത്തില്‍ കാലാവസ്ഥാ പ്രവചനം നടത്താന്‍ കഴിവുള്ള പുതിയ ഉപകരണങ്ങളും മാതൃകകളുംകേന്ദ്ര കാലാവസ്ഥാവകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.
ഇത്തരം ആധുനിക ഉപകരണങ്ങളെകുറിച്ച് പരിശീലനം നല്‍കുന്നതിന് തീരുമാനം കൈക്കൊള്ളുന്നതില്‍ അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും എല്ലാസംസ്ഥാനങ്ങളിലെയും ദുരന്ത നിവാരണ അതോറിറ്റികള്‍ക്കും മറ്റ് ബന്ധപ്പെട്ടവര്‍ക്കുമായി ബോധവല്‍ക്കരണ, പരിശീലന ശില്‍പ്പശാല അടുത്തമാസം നടത്താനും കേന്ദ്ര കാലാവസ്ഥാവകുപ്പിന് പരിപാടിയുണ്ട്.
https://www.facebook.com/Malayalivartha


























