സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഞായറാഴ്ചയാണെങ്കിലും ഫെബ്രുവരി ഒന്നിന് തന്നെ ബജറ്റ് അവതരിപ്പിക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ജനുവരി 29ന് ചീഫ് ഇക്കണോമിക് അഡൈ്വസര്‍ വി. അനന്ത നാഗേശ്വരന്‍ സമര്‍പ്പിക്കും. ജനുവരി 28ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഏപ്രില്‍ 2 വരെയാണ് നീണ്ടുനില്‍ക്കുക.
രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സഭ സമ്മേളിക്കുന്നത്. ജനുവരി 28 ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. ഫെബ്രുവരി 13ന് ആദ്യ ഘട്ടം അവസാനിക്കും. തുടര്‍ന്ന് ഏകദേശം ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 9 ന് സഭ വീണ്ടും ചേരുകയും ഏപ്രില്‍ 2ന് സമ്മേളനം പൂര്‍ത്തിയാവുകയും ചെയ്യുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.
നിര്‍മല സീതാരാമന്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്ന ഒന്‍പതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതോടെ തുടര്‍ച്ചയായി ഒന്‍പത് ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം അവര്‍ക്ക് സ്വന്തമാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. മൊത്തം പത്ത് ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള മൊറാര്‍ജിയുടെ റെക്കോര്‍ഡിന് തൊട്ടടുത്തെത്തുകയാണ് നിര്‍മല സീതാരാമന്‍.
1959 നും 1964 നും ഇടയില്‍ ആറ് തവണയും, 1967 നും 1969 നും ഇടയില്‍ നാല് തവണയുമാണ് മൊറാര്‍ജി ഇന്ത്യയുടെ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. മറ്റ് ധനമന്ത്രിമാരില്‍ പി ചിദംബരം ഒന്‍പത് ബജറ്റുകളും പ്രണബ് മുഖര്‍ജി എട്ട് ബജറ്റുകളും വിവിധ സര്‍ക്കാരുകള്‍ക്ക് കീഴില്‍ അവതരിപ്പിച്ചിട്ടുണ്ട്. 2019 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തില്‍ വന്നപ്പോഴാണ് നിര്‍മല സീതാരാമന്‍ ആദ്യമായി ഇന്ത്യയുടെ ധനമന്ത്രിയായത്. 2024 ല്‍ മോദി സര്‍ക്കാര്‍ മൂന്നാം തവണയും വിജയിച്ചപ്പോള്‍ അവര്‍ ധനകാര്യ വകുപ്പില്‍ തന്നെ തുടരുകയായിരുന്നു.
https://www.facebook.com/Malayalivartha


























