കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്

കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനും സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരും തമ്മിലുള്ള യോഗം ഇന്ന്. വൈകിട്ട് മൂന്നുമണിക്ക് ധനകാര്യമന്ത്രാലയത്തിൽ വച്ചാണ് യോഗം ആരംഭിക്കുക.
സംസഥാന ധനമന്ത്രി കെ എൻ ബാലഗോപാലും യോഗത്തിൽ പങ്കെടുക്കും. കാലാകാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമായ എയിംസ് അടക്കമുള്ളവ യോഗത്തിൽ ധനമന്ത്രി ഉന്നയിക്കും. കേന്ദ്ര സർക്കാരിൽ നിന്ന് 12000 കോടിയോളം രൂപ ലഭിക്കാനുള്ളതായാണ് ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
യോഗത്തിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങളും നിർദ്ദേശങ്ങളും ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ തേടും. ഈ മാസം 28നാണ് പാർലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.
ഫെബ്രുവരി ഒന്നിനായിരിക്കും കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. നിർമല സീതാരാമൻ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാമത്തെ ബജറ്റാണ് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
"
https://www.facebook.com/Malayalivartha

























