വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി

കലോത്സവ വേദികളില്‍ നിന്ന് താമരയെ ഒഴിവാക്കിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അവസാനം തൃശൂരില്‍ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികള്‍ക്ക് ഇട്ടിരുന്നത്. അന്നും താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാന്‍ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതില്‍ നിക്ഷിപ്ത താല്‍പ്പര്യമില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha
























