മാലിന്യ നിര്‍മ്മാര്‍ജ്ജനം: ഐ.സി.ഡി.എസ്. ജീവനക്കാരുടേയും അങ്കന്‍വാടി പ്രവര്‍ത്തകരുടേയും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രളയത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ വനിതാ ശിശുവികസന വകുപ്പിലെ ഐ.സി.ഡി.എസ്. ജീവനക്കാരുടേയും അങ്കന്‍വാടി പ്രവര്‍ത്തകരുടേയും സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.
ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ടിട്ടുളള കുടുംബങ്ങള്‍ അവരവരുടെ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയെത്തുമ്പോള്‍ സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ മാലിന്യ നിര്‍മ്മാര്‍ജ്ജനം, വീട് വ്യത്തിയാക്കല്‍, പരിസര ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടനേകം പേരുടെ സന്നദ്ധ സേവനം അനിവാര്യമാണ്. അതിനാലാണ് വനിതാ ശിശുവികസന വകുപ്പിലെ ജീവനക്കാരേയും പങ്കെപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കുടുംബങ്ങളില്‍ തിരികെ എത്തുന്ന കുട്ടികള്‍, കൗമാരക്കാര്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവരില്‍ ഉണ്ടായേക്കാവുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വകുപ്പിനു കീഴിലെ മുഴുവന്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടേയും സേവനം പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് പ്രയോജനപ്പെടുത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























