പടക്കത്തിന് പിടിവീഴും...ദീപാവലി ആഘോഷങ്ങളില്‍നിന്ന് പടക്കങ്ങള്‍ ഒഴിവാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

ദീപാവലി ആഘോഷങ്ങളില്‍നിന്ന് പടക്കങ്ങള്‍ ഒഴിവാക്കണമെന്ന കേന്ദ്രത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് ഉയര്‍ന്ന ഡെസിബല്‍ ലെവല്‍ ഉള്ള പടക്കങ്ങളുടെ ഉല്‍പാദനത്തിനും വിതരണത്തിനും നിബന്ധനകള്‍ ഏര്‍പ്പെടുത്തി സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. പടക്കങ്ങള്‍ വായു മലിനികരണവും ശബ്ദമലിനികരണവും ഉണ്ടാക്കുന്നുവെന്നും ഇത്തരം വസ്തുക്കളുടെ വില്‍പന നിരോധിക്കണമെന്ന നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലും ജനറല്‍ നാദകര്‍ണിയുടെ ശുപാര്‍ശയെയും തുടര്‍ന്ന് ജസ്റ്റിസ് ഏ കെ ശാസ്ത്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ച് റിപ്പേര്‍ട്ട് സമര്‍പ്പിച്ചിരുന്നു
പരമ്പരാഗതമായി പടക്കനിര്‍മാണത്തിലേര്‍പ്പെട്ടുവരുന്ന ശിവകാശിയിലേയും മറ്റും തൊഴിലാളികള്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. 350 പടക്കനിര്‍മാണ യൂണിറ്റുകള്‍ ആണ് ശിവകാശിയില്‍ ഉള്ളത് പടക്കനിര്‍മാണം ഉപജീവനമാക്കിയ മൂന്നുലക്ഷത്തോളം തോഴിലാളികള്‍ തമിഴ്‌നാട്ടില്‍ ഉള്ളതുകൊണ്ടുതന്നെ തമിഴ്‌നാട് നിര്‍ദ്ദേശത്തെ എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. നിശ്ചിത ശബ്ദപരിധിയില്‍ കൂടുതലുള്ള പടക്കങ്ങളും നിബന്ധനകള്‍ക്കു വിധേയമാകാതെ നിര്‍മിക്കപ്പെടുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ വായു മലിനികരണവും ശബ്ദ മലിനികരണവും ആതിലുപരി ഖര മാലിന്യങ്ങളും ഉണ്ടാവുന്നതുകൊണ്ടുതന്നെ പടക്കങ്ങളുടെ ഉത്പാദനവും വിതരണവും നിരോധിക്കണമെന്നും നാദ്കര്‍ണ്ണി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























