അയല്‍ക്കാരന്റെ സഹായം ആവോളം... ദുരിതാശ്വാസനിധിയിലേക്ക് വിജയ്കാന്ത് ഒരു കോടി നല്‍കും

കേരളത്തിനായി കൈയ്യയച്ച് സഹായവുമായി തമിഴ്‌നാട്. കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മറ്റു മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. മന്ത്രിസഭയെ കൂടാതെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ എല്ലാ എംഎല്‍എമാരും എംപിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി കൈമാറുന്നുണ്ട്.
തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ അഞ്ച് കോടി രൂപ കേരളത്തിന് സഹായമായി കൈമാറിയിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു അഞ്ച് കോടി കൂടി കേരളത്തിന് കൈതാങ്ങായി തമിഴ്‌നാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ടണ്‍ കണക്കിന് റിലീഫ് വസ്തുകള്‍ നിത്യേനയെന്നോണം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നുണ്ട്. ഡിഎംകെ നേരത്തെ തന്നെ ഒരു കോടി രൂപ കേരളത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു പ്രമുഖ പാര്‍ട്ടിയായ ഡി.എം.ഡി.കെയുടെ അധ്യക്ഷനും സിനിമാതാരവുമായ വിജയകാന്തും 1 കോടി രൂപ കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























