യുഎഇ ഭരണാധികാരികള്‍ക്ക് ഹൃദയം കൊണ്ട് നന്ദിപറഞ്ഞ് മലയാളികള്‍; എന്നാല്‍ 700 കോടി സഹായം സ്വീകരിക്കാന്‍ കേരളത്തിനാകില്ല

പ്രളയത്തില്‍ ദുരിതത്തിലായ കേരളത്തിന് കൈത്താങ്ങായി 700 കോടി ധനസഹായം പ്രഖ്യാപിച്ച് യുഎഇയുടെ തീരുമാനത്തെ നിറഞ്ഞ കയ്യടിയോടെയും നന്ദിയോടെയുമാണ് മലയാളി സമുഹം ഏറ്റെടുത്തത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ താരം. പ്രളയബാധിതരെ സഹായിക്കാന്‍ ദേശീയ അടിയന്തര സമിതിക്കും യുഎഇ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.
യുഎഇ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് സഹായകാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിനിടെ ഇക്കാര്യം കേരളത്തെ അറിയക്കുകയായിരുന്നു. കേരളത്തിന്റെ വിഷമം മനസിലാക്കി സഹായം വാഗ്ദാനം ചെയ്ത യുഎഇ ഭരണാധികാരികള്‍ക്ക് മലയാളികളുടെ പേരില്‍ നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അവശ്യസമയത്ത് ഒപ്പം നിന്നതിനുള്ള നന്ദിപ്രകടവും സന്തോഷവുമാണ് സോഷ്യല്‍ മീഡിയയിലാകെ വരുന്ന പോസ്റ്റുകളില്‍ കാണാനകുന്നത്. താങ്ക്യു യുഎഇ, ടുഗതര്‍ ഫോര്‍ കേരള എന്നീ ഹാഷ്ടാഗുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പ്രളയത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച സഹായധനം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്ന് സൂചന. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം.
പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി 700 കോടിയുടെ സഹായം അനുവദിച്ചതായി നേരത്തെ യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.
സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ യുഎന്‍, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താല്‍ നിരസിച്ചിരുന്നു.
അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്.
എന്നാല്‍ നിലവിലെ ദുരന്തം നേരിടാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെല്‍പ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നയത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























