പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരിനെ സഹായിക്കാന്‍ സിപിഎം നടത്തിയ ബക്കറ്റ് പിരിവ്; 16.43 കോടി രൂപ ലഭിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ സിപിഎം 18, 19 തിയതികളില്‍ നടത്തിയ ബക്കറ്റ് പിരിവിലൂടെ ലഭിച്ചത് 16.43 കോടി രൂപ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ഏരിയാ കമ്മിറ്റികള്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും.
ജില്ലകളില്‍ നിന്നു കിട്ടിയ തുക: തിരുവനന്തപുരം 2.25 കോടി, കൊല്ലം 1.51 കോടി, കോട്ടയം 44 ലക്ഷം, തൃശൂര്‍ 65 ലക്ഷം, പാലക്കാട് 1.37 കോടി, മലപ്പുറം 1.20 കോടി, കോഴിക്കോട് 1.26 കോടി, വയനാട് 10 ലക്ഷം, കണ്ണൂര്‍ 6.39 കോടി, കാസര്‍കോട് 1.25 കോടി. ദുരന്ത ബാധിത ജില്ലകളായതിനാല്‍ എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നും തൃശ്ശൂര്‍, കോട്ടയം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിന്നും ഫണ്ട് പിരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























