ഞാന്‍ ഇന്‍സുലിന്‍ വാങ്ങാന്‍ പോയതല്ല; ഹെലിക്കോപ്ടറില്‍ കയറാന്‍ മടിക്കുന്നവരെ ബോധവല്‍ക്കരിക്കാനാണ് ഹെലിക്കോപ്ടറില്‍ കയറിയത്, വൈറലായ സംഭവത്തില്‍ പ്രതികരണവുമായി യുവാവ്; വീഡിയോ കാണാം

ഹെലിക്കോപ്ടറില്‍ കയറണമെന്ന ആഗ്രഹം കൊണ്ട് പ്രളയഭൂമിയായ ചെങ്ങനൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആര്‍മി ഹെലിക്കോപ്റ്ററില്‍ കയറിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫേസ്ബുക്ക് ലൈവിലൂടെ യുവാവ്. അബദ്ധത്തില്‍ ഹെലിക്കോപ്ടറില്‍ കയറി തിരുവനന്തപുരത്തെത്തി എന്ന രീതിയില്‍ വ്യാപകമായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്.
യുവാവ് പറയുന്നതിങ്ങനെ.........
'' എന്റെ പേര് ജോബി എന്നാണ്, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി 14ാം തിയതി മുതല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞായറാഴ്ചയോടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും ഒരു സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക് പോവുകയായിരുന്നു. അപ്പേള്‍ മാര്‍ത്തോമ പള്ളിക്ക് സമീപം ഹെലിക്കോപ്ടര്‍ താഴ്ന്നു. ഒരു ഹെലിക്കോപ്ട്ടറില്‍ നിന്ന് ഒരു സൈനികന്‍ ഇറങ്ങിവന്ന് വരുന്നുണ്ടോ എന്ന് അടുത്ത് നിന്ന മറ്റൊരാളോട് ചോദിച്ചു. അവര്‍ ഇല്ലെന്ന് പറഞ്ഞപ്പോലള്‍ അടുത്തത് എന്നോട് ചോദിച്ചു. ഹിന്ദിയിലായിരുന്നു അവര്‍ സംസാരിച്ചത്. ഹെലിക്കോപ്ടറിന്റെ കാറ്റ് കാരണം കൂടുതല്‍ വെക്തമായിരുന്നില്ല. അപ്പോള്‍ പ്രദേശത്ത് എവിടെയോ ആരൊക്കയോ കുടുങ്ങികിടക്കുന്നുണ്ടെന്ന് കരുതി, ഹെലിക്കോപ്ടറില്‍ കയറാന്‍ മടി കാണിക്കുന്നവര്‍ക്ക് അവബോധം കൊടുക്കാനാണെന്ന് കരുതിയാണ് ഞാന്‍ ഹെലിക്കോപ്ടറില്‍ കയറിയത്. പിന്നീട് ഹെലിക്കോപ്ടര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കാര്യങ്ങള്‍ അവര്‍ പറയുന്നത്''
ജോബിയുടെ പേരില്‍ വോയ്‌സ് ക്ലിപ്പ് സോഷ്യല്‍ മീഡീയയില്‍ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ വീട് മുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഈ യുവാവ് ഇന്‍സുലിന്‍ സംഘടിപ്പിക്കാന്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം എന്നായിരുന്നു വോയ്‌സ് ക്ലിപ്പില്‍ പറയുന്നത്.
ജോബി കടുത്ത മാനസിക വിഷമത്തിലാണെന്നും പല മാധ്യമങ്ങളിലും വാര്‍ത്തകള്‍ വന്നതിനാല്‍ ജോബി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സുഹൃത്തുകള്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ആറാട്ടുപുഴ സ്വദേശിയാണ് ജോബി ജോയ്.
https://www.facebook.com/Malayalivartha


























