കാലവര്‍ഷ പ്രളയക്കെടുതിയില്‍ കൈത്താങ്ങായി തൊടുപുഴ ജനമൈത്രി പോലീസ്

കലിതുള്ളി പെയ്ത കാലവര്‍ഷത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതമനുഭവിക്ക് കൈത്താങ്ങുമായി ജനമൈത്രി പോലീസ്. ദുരിത ബാധിത പ്രദേശത്തേയ്ക്ക് ഇന്നലെ വരെ 50 ലക്ഷത്തിലധികം രൂപയുടെ അവശ്യ സാധനങ്ങള്‍ വിവിധ ക്യാമ്പുകളായി എത്തിച്ചിട്ടുണ്ട്.
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും മറ്റു അവശ്യവസ്തുക്കളുമാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിത ബാധിത മേഖലകളിലും പോലീസ് വിതരണം ചെയ്തത്. എറണാകുളം കേന്ദ്രീകരിച്ചുള്ള അന്‍പോടു കൊച്ചി എന്ന കൂട്ടായ്മയില്‍ അംഗമായ സി.ഐ: എന്‍.ജി ശ്രീമോന്റെ പ്രയത്‌നത്തിന്റെ ഫലമായിട്ടാണ് വിവിധ ക്യാമ്പുകളിലേയ്ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യവസ്തുക്കള്‍ സമാഹരിച്ചു നല്‍കാന്‍ സാധിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളില്‍ പോലീസ് സജീവമാണെന്നു കണ്ടതോടെ വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും പോലീസുകാര്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കി പിന്തുണ അറിയിച്ചു. ഓരോ ക്യാമ്പുകളിലേയ്ക്കും സാധനങ്ങള്‍ വ്യക്തമായി തിട്ടപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ പായ്ക്ക് ചെയ്യുന്നത്. 35 സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും പോലീസിനെ സഹായിക്കുന്നുണ്ട്. അരിക്കു പുറമേ തേയില, പഞ്ചസാര, മുളക്, വെളിച്ചെണ്ണ, സോപ്പ്, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, ഇതരസ്‌റ്റേഷനറി സാധനങ്ങള്‍ തുടങ്ങി അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























