കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും; പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്
കുട്ടനാട്ടില്‍ പുനരധിവാസം എളുപ്പമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ശുചീകരണം കഴിഞ്ഞാലും 3,000 ആളുകള്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും. സ്കൂളുകളിലെ ക്യാമ്ബുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടില്‍ വെള്ളം ഇറങ്ങാന്‍ വൈകും. വെള്ളം വറ്റിക്കുകയെന്നത് സങ്കീര്‍ണമായ പ്രക്രിയയാണെന്നും ഇതിനായി 40 പമ്ബുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ പരിഗണന എസി റോഡിലെ വെള്ളം വറ്റിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സഹായം എല്ലാ ദുരിത ബാധിതര്‍ക്കും നല്‍കുമെന്നും രണ്ടു ദിവസം വീട് വെള്ളത്തില്‍ മുങ്ങിയവര്ക്കും സഹായത്തിന് അര്‍ഹതയുണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha