കേതൻ അഗർവാളിന്റെ തലയിൽ വിഗ്, സംസാരത്തിനിടയിൽ വിക്കൽ; വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്നത് ഈ കാരണങ്ങളാൽ; പോലീസിന് മുന്നിൽ സിയയുടെ കുമ്പസാരം

കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നിർണായക വിവരം പുറത്ത് വരുന്നു . കഷണ്ടി ഉള്ളതുകൊണ്ടും അദ്ദേഹം വിഗ്ഗ് ഉപയോഗിച്ചിരുന്നതുകൊണ്ടും സിയ ഗോയൽ കേത്തലിനെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.
കൊലപാതകം നടത്താനുണ്ടായ കാരണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. കേതന്റെ വിഗും സംസാരത്തിനിടയിലെ വിക്കലുമാണ് കൊലപാതകം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി.
ചോദ്യം ചെയ്യലിനിടയിലാണ് സിയ ഗോയൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. എന്നാൽ കേതന്റെ കുടുംബം സിയയുടെ ഈ വാദത്തിനെതിരെ രംഗത്ത് വന്നു . കേതന്റെ വിഗും സംസാരത്തിനിടയിലെ വിക്കലും നേരത്തെ തന്നെ സിയയുടെ കുടുംബത്തോട് തുറന്നുപറഞ്ഞിരുന്നു. അവർ ഇതൊരു സാധാരണ അവസ്ഥയായിട്ടാണ് കണക്കാക്കിയിരുന്നത് .
കേതനെ തനിക്ക് ഇഷ്ടമല്ലായിരുന്നുവെന്നും എന്നാൽ കുടുംബാംഗങ്ങളെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ഈ വിവരം മറച്ചുവെച്ചതെന്നുമാണ് സിയ പോലീസിനോട് പറഞ്ഞത്. വിവാഹ ആലോചനയെ സിയ എതിർത്തിരുന്നു എന്ന വാദത്തിന് വിരുദ്ധമാണ് കേതനുമായി അവർ നടത്തിയ ചാറ്റുകളെന്ന് പോലീസ് കണ്ടെത്തൽ . ഇരുവരും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങളോ ശത്രുതയോ ഉണ്ടായിരുന്നതായി ചാറ്റുകളിൽ നിന്ന് കണ്ടെത്താനാകുന്നില്ല .
https://www.facebook.com/Malayalivartha
























