Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

"വിവാഹത്തിൽ നിന്ന് ഒഴിഞ്ഞാൽ രണ്ടിനേയും ഞാൻ തീർക്കും" കേതനെ കൊല്ലാനുള്ള തീരുമാനം കാരണക്കാരൻ കേതൻ തന്നെ

27 JUNE 2026 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

കാമുകനൊപ്പം ജീവിക്കാൻ വേണ്ടി നവ വധു പ്രതിശ്രുത വരനെ കൊന്നു എന്ന വാർത്ത അന്ന് മുതൽ ഉയരുന്ന ചോദ്യമാണ്. അവൾക്കവനെ വേണ്ടായിരുന്നു എങ്കിൽ അവനോടത് പറഞ്ഞ് പോകാമായിരുന്നല്ലോ എന്ന്. എന്തിന് അവന്റെ ജീവനെടുത്തു എന്ന്. ആ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറഞ്ഞ പ്രതിയുടെ മൊഴിയിൽ ഞെട്ടിയിരിക്കുകയാണ് പോലീസ്. പണത്തിന്റെ ബലം കൊണ്ട് നിന്നെ ഞാൻ വേട്ടായാടുമെന്ന ഭീഷണി കേതൻെറ ഭാ​ഗത്ത് നിന്നുണ്ടായതിനാൽ കേതന്റെ മരണമല്ലാതെ മറ്റൊന്ന് ഇല്ലെന്നാണ് കൊലപാതകിയുടെ ന്യായീകരണം.



വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചതാണ്. പക്ഷേ സമ്പന്ന കുടുംബമാണ് പിന്‍മാറാനാവില്ലെന്ന് പറഞ്ഞു. ഒളിച്ചോടിയാലും എന്നെ പിന്തുടരുമെന്നും പറഞ്ഞിരുന്നു'- പൂനെ ലോഹഗഡിൽ കാമുകനുമായി ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സിയ ഗോയലിന്റെ മൊഴിയാണിത്. കേസിലെ കൂട്ടുപ്രതി ചേതൻ ചൌധരിയുമായി മാസങ്ങൾ മാത്രമുള്ള ബന്ധമാണെന്നും വിവാഹത്തിന് താല്പര്യമില്ലെന്ന് അറിയിച്ചിട്ടും കേതൻ ഗൌനിച്ചില്ലെന്നുമാണ് സിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മൊഴി. ഈ മൊഴി പക്ഷേ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

അതേ സമയം 25കാരനായ കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പരസ്പരം പഴി ചാരുകയാണ് സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും. കേസ് ശ്രദ്ധിക്കപ്പെട്ടതോടെ, കൊലപാതകത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പരസ്പരം കെട്ടിവയ്ക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. കേതനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത് ചേതൻ ആണെന്ന് സിയ ആരോപിച്ചപ്പോൾ, സിയ നിർബന്ധിച്ചിട്ടാണ് താൻ കേതനെ കൊലപ്പെടുത്തിയത് എന്നാണ് ചേതന്റെ മൊഴി.


പൂനെക്ക് സമീപമുള്ള ലോഹഗഡ് കോട്ടയില്‍ നിന്ന് വീണ് 26-കാരനായ കേതന്‍ അഗര്‍വാള്‍ മരിച്ച സംഭവം ആദ്യം അപകടമാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇത് പ്രതിശ്രുത വധു സിയ ഗോയലും അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഒരു കൊലപാതകമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. നാലു ദിവസം മുന്‍പും സമാനമായ രീതിയില്‍ കേതനെ അപായപ്പെടുത്താന്‍ സിയ ശ്രമിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രമുഖ റിയല്‍ എസ്റ്റേറ്റ് വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനും കുടുംബ ബിസിനസിന്റെ ഡയറക്ടറുമായ കേതന്‍, ജൂണ്‍ 18-നാണ് പൂനെയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോഹഗഡ് കോട്ട സന്ദര്‍ശിച്ചത്.

അന്ന് വൈകുന്നേരം, കോട്ടയില്‍ ട്രെക്കിങ് നടത്തുന്നതിനിടയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ കേതന്‍ കാല്‍ തെറ്റി 400 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണതായി സിയ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയും അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങള്‍ പുറത്തുവന്നത്. ജൂണ്‍ 14-ന് കോട്ട സന്ദര്‍ശിച്ചപ്പോള്‍ 20-കാരിയായ സിയ ഗോയല്‍ കേതലിനെ കോട്ടയുടെ അരികില്‍ നിന്ന് തള്ളിയിട്ടിരുന്നു. എന്നാല്‍ ഒരു മരം തടസ്സമായി നിന്നതിനാല്‍ വലിയൊരു അപകടത്തില്‍ നിന്ന് കേതന്‍ രക്ഷപ്പെടുകയായിരുന്നു. കോട്ടയുടെ അരികില്‍ പാമ്പിനെ കണ്ടെന്നും പാമ്പ് കടിക്കാതിരിക്കാന്‍ കേതനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അദ്ദേഹം താഴേക്ക് വീണതെന്നുമാണ് സിയ പിന്നീട് കുടുംബത്തോട് പറഞ്ഞിരുന്നത്. തുടര്‍ന്ന് ജൂണ്‍ 18-ന് കേതന്‍ വീണ്ടും ലോഹഗഡിലെത്തി. ഇത്തവണ സിയയോടൊപ്പം അവരുടെ കാമുകന്‍ ചേതന്‍ ചൗധരിയും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആദ്യം അപകടമരണമെന്ന് കരുതിയ സംഭവം, ഇപ്പോള്‍ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്ത കൊലപാതക ഗൂഢാലോചനയായി മാറിയിരിക്കുകയാണ്.


കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് സിയയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ തങ്ങളുടെ ആദ്യ ശ്രമത്തെക്കുറിച്ച് സമ്മതിച്ചതായി കേതന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍ പറഞ്ഞു. 'സിയ പറഞ്ഞത് കേട്ട് ആദ്യം ഇതൊരു അപകടമാണെന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ പിന്നീട് അവളുടെ പെരുമാറ്റത്തിലും സംസാരത്തിലും തോന്നിയ സംശയമാണ് ഇതൊരു സാധാരണ അപകടമല്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കിയത്,' അദ്ദേഹം പറഞ്ഞു. സിയയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും ഈ ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരിക്കാമെന്നും ഇതിന് പിന്നിലുള്ള എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും വിശാല്‍ അഗര്‍വാള്‍ ആവശ്യപ്പെട്ടു.


ആദ്യം പൊലീസ് ഇതൊരു സാധാരണ അപകടമരണമായി കണക്കാക്കിയെങ്കിലും പിന്നീട് സംശയങ്ങള്‍ ഉയര്‍ന്നു തുടങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ നിന്നുമാണ് സംശയങ്ങള്‍ ഉയര്‍ന്നത്. കേതന്‍ നല്ലൊരു ട്രെക്കര്‍ ആയിരുന്നിട്ടും ഇങ്ങനെയൊരു അപകടം പെട്ടെന്ന് സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യ വിവരങ്ങളുടെയും സാക്ഷിമൊഴികളുടെയും ഡിജിറ്റല്‍ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സിയ ഗോയലും ചേതന്‍ ചൗധരിയും ചേര്‍ന്നുള്ള ഗൂഢാലോചന പുറത്തുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends