അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!

തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കുന്നിന്‍മുകളിലെ പ്രശസ്തമായ ക്ഷേത്രപരിസരത്ത് വച്ച് വലിയൊരു വാനരസംഘത്തിന്റെ ആക്രമണത്തില്‍ ഭയന്നോടിയ 24-കാരിയായ നവവധു താഴ്ചയിലേക്ക് വീണ് തല്‍ക്ഷണം മരിച്ചു. തൂത്തുക്കുടി സൗത്ത് തിറ്റങ്കുളം സ്വദേശിനിയായ അനിതയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ക്ഷേത്രദര്‍ശനം നടത്തി സന്തോഷത്തോടെ മടങ്ങുന്നതിനിടയിലാണ് കണ്ണിമയ്ക്കും മുന്‍പേ ഈ ദുരന്തം സംഭവിച്ചത്. വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരു മാസം മാത്രം തികയുമ്പോഴാണ് പ്രിയതമന്റെ കണ്‍മുന്നില്‍ വച്ച് അനിത മരണത്തിലേക്ക് വീണത്.
കഴിഞ്ഞ മാസമായിരുന്നു അനിതയും 29-കാരനായ സുരേഷും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്ത് നല്ല ജോലിയിലുള്ള സുരേഷ് കല്യാണത്തിനായാണ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. ദാമ്പത്യജീവിതത്തിന്റെ ആദ്യ ദിനങ്ങള്‍ ആഘോഷിക്കുന്നതിനിടയിലാണ് ഇരുവരും കഴുഗുമലൈയിലുള്ള പ്രശസ്തമായ കലുഗസലമൂര്‍ത്തി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്.
ക്ഷേത്രദര്‍ശനം കഴിഞ്ഞ ശേഷം ഇവര്‍ സമീപത്തുള്ള ഉച്ചിപ്പില്ലൈയാര്‍ മേഖലയിലെ മലമുകളിലെ കാഴ്ചകള്‍ കാണാനായി കയറുകയായിരുന്നു. പാറക്കെട്ടുകളും കാടും നിറഞ്ഞ ഈ പ്രദേശം ധാരാളം കുരങ്ങന്മാരുടെ പ്രധാന വാസകേന്ദ്രം കൂടിയാണ്. മലമുകളിലെ കാഴ്ചകള്‍ കാണുന്നതിനിടയില്‍, തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ അനിതയും സുരേഷും അവിടെയുണ്ടായിരുന്ന കുരങ്ങന്മാര്‍ക്ക് നല്‍കാന്‍ തുടങ്ങി. എന്നാല്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വലിയൊരു വാനരസംഘം പെട്ടെന്ന് അനിതയ്ക്ക് ചുറ്റും കൂടുകയായിരുന്നു. ഭക്ഷണത്തിനായി കുരങ്ങന്മാര്‍ അനിതയുടെ മേലേക്ക് ചാടാന്‍ ശ്രമിച്ചതായാണ് വിവരം.
'പെട്ടെന്ന് വലിയൊരു കൂട്ടം കുരങ്ങന്മാര്‍ ചുറ്റും കൂടിയതോടെ അനിത ഭയന്നുപോയി. വാനരസംഘത്തില്‍ നിന്നും രക്ഷപ്പെടാന്‍ പിന്നോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി ബാലന്‍സ് തെറ്റി അനിത കുന്നിന്‍മുകളില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. കുന്നിന്‍മുകളില്‍ നിന്നും കുത്തനെയുള്ള താഴ്ചയിലേക്ക് വീണ അനിത തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. - പോലീസ് പറഞ്ഞു.
കണ്‍മുന്നില്‍ ഭാര്യ താഴേക്ക് പതിക്കുന്നത് കണ്ട് ഓടിയെത്തിയ ഭര്‍ത്താവ് സുരേഷ്, അനിതയുടെ ചോര വാര്‍ന്ന മൃതദേഹത്തിന് മുന്‍പിലിരുന്ന് അലമുറയിട്ട് പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ കരളലിയിപ്പിക്കുന്നതായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമനസേനയും പോലീസും ചേര്‍ന്നാണ് മലയിടുക്കില്‍ നിന്നും അനിതയുടെ മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ്, അപകടത്തിന് കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























