അതുൽ മഹാഫ്രോഡ്; ആദ്യം കല്യാണമുറപ്പിച്ച പെൺകുട്ടിയും ആത്മഹത്യ ചെയ്തു; സ്വർണം പണയം വച്ച് കാർ വാങ്ങിയ ശേഷം ചെയ്തു കൂട്ടിയത്; ഇരുപത്തിയേഴുകാരിയുടെ ജീവനെടുത്ത സംഭവം

തിരുവനന്തപുരം ആറ്റുകാലില്‍ വാടകവീട്ടില്‍ ഇരുപത്തിയേഴുകാരിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.ഭര്‍ത്താവ് അതുൽ ആദ്യം കല്യാണമുറപ്പിച്ച പെൺകുട്ടിയും ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ ആരോപിച്ചു.
ഭര്‍ത്താവിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് അതുല്‍ ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചു നല്‍കിയതിന് ശേഷമാണ് ആരതി ജീവനൊടുക്കിയത്.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 50 പവനോളം സ്വര്‍ണം സ്ത്രീധനമായി നല്‍കിയാണ് വിവാഹം നടത്തിയത്. ഈ സ്വര്‍ണം അതുല്‍ പണയംവച്ചുവെച്ചു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു വഴക്കുണ്ടാക്കി .
അതുലിന് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതും വഴക്കിനു കാരണമായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. അടുത്തിടെ ആരതിയുടെ സ്വര്‍ണം വിറ്റ് അതുല്‍ ഒരു വാഹനം വാങ്ങി.
ഇന്നലെ രാത്രി വാടകവീട്ടില്‍ വച്ച് ആരതിയും അതുലും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് അതുല്‍ വീടിനു പുറത്തിരിക്കുമ്പോഴാണ് ആരതി ജീവനൊടുക്കിയത്. അതുല്‍ തന്നെ ഇക്കാര്യം തന്റെ സുഹൃത്തിനെയും പൊലീസിനെയും അറിയിച്ചു.
പൊലീസ് എത്തി മുറിയുടെ വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആരതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആരതിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് അതുലിനെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു . ഇന്നലെ വൈകിട്ട് ആരതി അമ്മയെ ഫോണില്‍ വിളിച്ച് വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചു . ഇതു പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha




















