സജ്നയും റസൂൽ പൂക്കിട്ടിയും സ്വർണ്ണക്കടത്തുകാർ; ഗുരുതര ആരോപണവുമായി ദിയ സന

സജ്നയും റസൂൽ പൂക്കിട്ടിയും സ്വർണ്ണക്കടത്തുകാർ; ഗുരുതര ആരോപണവുമായി ദിയ സന രംഗത്ത്. സജ്ന സ്വർണ്ണ കടത്ത് നടത്തിയതിന് പ്രൂഫുണ്ട്. കമ്മീഷണർ ഓഫീസിൽ പോയപ്പോൾ അവരെ എല്ലാം ഞാൻ കാണിച്ചു. റസൂലും സജ്നയും ഒരുമിച്ച് പോയി ഫിറോസ് ഖാന് എതിരേയും സജ്ന ഒറ്റയ്ക്ക് പോയി ദിയ സന, ആൻ മരിയ, വീണ നായർ എന്നിവർക്ക് എതിരെ കേസ് കൊടുക്കുകയായിരുന്നുവെന്നും ദിയ സന പറഞ്ഞു. സജ്നയെ കാശുമുടക്കി വിദേശത്തേക്ക് കൊണ്ടുപോകുന്നതും ഇതിന് വേണ്ടിയാണെന്നും ദിയ സന തന്റെ ലൈവിൽ പറഞ്ഞു. സജ്ന നൂർ സ്വർണ്ണക്കടത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവും ഓഡിയോയും തന്റെ കൈവശമുള്ളതായും ദിയ സന പറഞ്ഞു.
ദിയയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... റസൂൽ പൂക്കുട്ടിയുടേയും സജ്നയുടേയും അവിഹിതവും ഇരുവരും ചേർന്ന് നടത്തിയ ഇല്ലീഗൽ ആക്ടിവിറ്റികളും... റസൂലാണ് സജ്നയെ വിദേശത്തേക്ക് കാശ് മുടക്കി വിടുന്നത്. ഒരിക്കൽ ദുബായിൽ നിന്നും നാട്ടിലേക്ക് വരാൻ വേണ്ടി സജ്നയ്ക്ക് ടിക്കറ്റെടുത്ത് കൊടുത്തത് റസൂൽ പൂക്കുട്ടിയാണ്.
അന്ന് റസൂൽ പൂക്കുട്ടി സജ്നയുടെ കയ്യിൽ എന്താണ് കൊടുത്ത് വിട്ടതെന്ന് എനിക്ക് ഇൻഫോർമേഷൻ കിട്ടിയിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും ശേഷമാണ് എനിക്ക് ഇൻഫോർമേഷൻ കിട്ടിയത്. ഏതോ ഒരു പെണ്ണ് തനിക്ക് എതിരെ പറഞ്ഞുവെന്ന് സജ്ന പറയുന്നത് കേട്ടു. ആ പെണ്ണ് പ്രശ്നമാണെങ്കിൽ അവർക്ക് എതിരെ കേസ് കൊടുക്കൂ. പക്ഷെ ആ പെണ്ണിന് ഒപ്പമാണ് സജ്ന നിന്നത്.
സജ്ന ഇന്റർവ്യൂവിൽ വന്നിരുന്ന് ആ പെണ്ണ് ഗോൾഡ് കാരിയറാണ് എന്നൊക്കെ പറയുന്നത് കേട്ടിരുന്നു. സജ്നയും അതിന്റെ ഭാഗമാണ്. പ്രതിഫലവും പറ്റിയിട്ടുണ്ട്. അതിന്റെ പ്രൂഫുണ്ട്. ദുബായിൽ നിന്ന് സജ്ന അയച്ച വോയ്സ് മെസേജുണ്ട്. മോളെ പേടിയാകുന്നു മക്കളേ... എന്നാലും ഞാൻ ഇത് കൊണ്ടുവരികയാണേ എന്നൊക്കെയാണ് അതിൽ പറയുന്നത്.
ഫിറോസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് പറയപ്പെടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വോയ്സ് റെക്കോർഡ് സജ്നയും ഷെഫീന ബീവിയും പുറത്ത് വിട്ടത് ഗുരുതരമായ തെറ്റാണെന്നും ദിയ സന ചൂണ്ടിക്കാട്ടി. ഞാൻ സിന്തറ്റക്ക് ലഹരി ഉപയോഗിച്ചുവെന്ന് പറഞ്ഞ് എന്നെ ആക്രമിച്ചത് സജ്നയെന്ന സ്ത്രീയാണ്. അതിനുശേഷമാണ് ഈ സ്ത്രീക്ക് എതിരെ രണ്ട് വീഡിയോകൾ ഞാൻ ഇട്ടത്. അതാണ് എന്റെ റെസ്പോൺസിബിലിറ്റി.
https://www.facebook.com/Malayalivartha
























