സ്റ്റാലിന് വീണ്ടും തിരിച്ചടി: എംഡിഎംകെ ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചു

തമിഴ്‌നാട്ടില്‍ ടിവികെ അധികാരത്തിലെത്തിയതിന് പിന്നാലെ ഡിഎംകെ സഖ്യകക്ഷികള്‍ ഓരോന്നായി മുന്നണി വിട്ടിരുന്നു. ഇപ്പോള്‍ എംഡിഎംകെയും ഒമ്പത് വര്‍ഷത്തെ ഡിഎംകെ ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ടിവികെയ്‌ക്കൊപ്പം ചേരുമെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉണ്ടായിട്ടില്ല.
ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ എംഡിഎംകെ നേതൃത്വം ടിവികെ സര്‍ക്കാരിനെ സ്വാഗതംചെയ്തു. അഴിമതിരഹിത ഭരണം ഉറപ്പാക്കല്‍, മേക്കേദാട്ടു അണക്കെട്ട് പദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ സംരക്ഷിക്കല്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ യാതൊരുതരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യരുതെന്ന് എംഡിഎംകെ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ടിവികെയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടില്ല.
എംഡിഎംകെയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം നടന്നുവെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അണ്ണാ ഡിഎംകെയുമായി രഹസ്യനീക്കം നടത്തിയെന്നും ആരോപിച്ചാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം ഡിഎംകെ തള്ളിക്കളഞ്ഞിട്ടുണ്ട്. എംഡിഎംകെയ്ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും പ്രാതിനിധ്യം ലഭിക്കാന്‍ കാരണം തങ്ങളാണെന്ന് ഡിഎംകെ അറിയിച്ചു.
തമിഴ്‌നാട് നിയമസഭയില്‍ ടിവികെയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടന്ന് ഡിഎംകെ മുന്നണിയി വിട്ട് കോണ്‍ഗ്രസ്, സിപിഎം, മുസ്ലിം ലീഗ്, വിസികെ അടക്കമുള്ള പാര്‍ട്ടികള്‍ ടിവികെയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒമ്പത് വര്‍ഷം നീണ്ട മുന്നണിബന്ധം എംഡിഎംകെയും അസാനിപ്പിച്ചത്. അതേസമയം, എംഡിഎംകെയുടെ ആകെയുള്ള രണ്ട് എംഎല്‍എമാരും യോഗത്തില്‍നിന്ന് വിട്ടുനിന്നു. ഇരുവരും ഡിഎംകെയ്‌ക്കൊപ്പം തുടരുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























