കണ്ണീര്‍കാഴ്ചയായി...റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി എട്ടുവയസ്സുകാരന് ദാരുണാന്ത്യം

അയല്‍ വീട്ടിലേക്ക് പോകാന്‍ റെയില്‍വേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ മരിച്ചു. കല്ലായി റോഡില്‍ കണ്ണഞ്ചേരി മുബസാനയില്‍ സമീനയുടെയും അഹമ്മദിന്റെയും മകന്‍ ഫൈസാനാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മരിച്ചത്. കളിക്കാനായിട്ടായിരുന്നു ഫൈസന്‍ അയല്‍ വീട്ടിലേക്ക് പോയത്.
വെള്ളിയാഴ്ച രാവിലെ 7.50 ന് കണ്ണഞ്ചേരിയിലാണ് അപകടം ഉണ്ടായത്. യശ്വന്ത്പുരില്‍ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന 16527 യശ്വന്ത്പുര്‍ കണ്ണൂര്‍ എക്‌സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് കുട്ടിയെ ട്രാക്കിനു സമീപം പരുക്കേറ്റ നിലയില്‍ കണ്ടത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഫൈസാന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പരപ്പില്‍ എംഎംഎല്‍പി. സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ഫര്‍ഹാദ് അഹമ്മദ്, മറിയം അഹമ്മദ്.
https://www.facebook.com/Malayalivartha

























