ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

ആറ്റുകാലിലെ വാടകവീട്ടില്‍ 27-കാരിയായ ആരതി ജീവനൊടുക്കിയ സംഭവം ഒരു യുവതിയുടെ മാത്രം മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും ഒടുവിലത്തെ അധ്യായമാണെന്ന് കുടുംബം. ഒന്നരവര്‍ഷം മുമ്പ് വിവാഹിതരായ ആരതിയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം തുടക്കം മുതലേ പീഡനങ്ങളുടെ പരമ്പരയായിരുന്നു. എന്നാല്‍ മരണശേഷം പുറത്തുവരുന്ന വിവരങ്ങള്‍ കേവലം ഗാര്‍ഹിക പീഡനത്തിനപ്പുറമുള്ള ഞെട്ടിക്കുന്ന സത്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വിവാഹത്തിന് മുമ്പ് ഇയാള്‍ക്ക് മറ്റൊരു യുവതിയുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്ന വിവരം ആരതിയുടെ കുടുംബം അറിഞ്ഞിരുന്നില്ല. ആ പെണ്‍കുട്ടി വിവാഹനിശ്ചയത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരം ഈ അടുത്ത കാലത്താണ് ആരതിയും കുടുംബവും അറിയുന്നത്. താന്‍ വഞ്ചിക്കപ്പെട്ടുവെന്നും, തനിക്ക് മുമ്പ് ജീവിതത്തില്‍ വന്ന പെണ്‍കുട്ടിക്ക് സംഭവിച്ച ഗതി തന്നെയാണോ തനിക്കും വരാനിരിക്കുന്നതെന്നും ആരതി ഭയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹശേഷം മറ്റൊരു യുവതിയുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന തെളിവുകളും ചിത്രങ്ങളും ആരതിക്ക് ലഭിക്കുന്നത്. ഇത് ഇരുവരും തമ്മിലുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമായി.
വിവാഹസമയത്ത് ആരതിക്ക് നല്‍കിയ 50 പവന്‍ സ്വര്‍ണം വണ്ടി വാങ്ങാനെന്ന പേരിലും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇയാള്‍ പണയം വെക്കുകയും വില്‍ക്കുകയും ചെയ്തു.
എല്ലാം നഷ്ടപ്പെട്ട ശേഷവും പണം ആവശ്യപ്പെട്ട് ആരതിയെ ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചിരുന്നു. ശരീരം മുഴുവന്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ആരതി അമ്മയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുമായിരുന്നു. ഇന്നലെ വൈകിട്ടും ഇയാള്‍ ആരതിയെ മര്‍ദ്ദിച്ചതായി കുടുംബം ആരോപിക്കുന്നു.
ഭര്‍ത്താവ് വീട്ടിലുള്ള സമയത്താണ് ആരതി ജീവനൊടുക്കിയത് എന്നതാണ് ഏറ്റവും വലിയ ദുരൂഹത. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന ഇയാള്‍, സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വാതില്‍ ചവിട്ടിപ്പൊളിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ആരതി അമ്മയെ വിളിച്ച് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.
അമ്മയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. ഭര്‍ത്താവിന്റെ മുന്‍കാല ബന്ധങ്ങള്‍, ആത്മഹത്യകള്‍, നിലവിലെ സാമ്പത്തിക ഇടപാടുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷണ പരിധിയില്‍ വരും. പെണ്‍കുട്ടിയുടെ മരണത്തില്‍ ഭര്‍ത്താവിന്റെ പങ്ക് പൂര്‍ണ്ണമായും പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha























