കാറിനുള്ളില്‍വച്ച് കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി

ബെംഗളൂരുവില്‍ കാറിനുള്ളില്‍വച്ച് കാമുകിയുമായി വഴക്കിട്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ബോംബ് പൊട്ടിച്ച് ജീവനൊടുക്കി. കര്‍ണാടകയിലെ തുമകൂരു ജില്ലയിലാണ് സംഭവം. നാഗേന്ദ്ര എന്നയാളാണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രമ്യ ഉല്ലാസ് (23) എന്ന യുവതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റിട്ടുമുണ്ട്. ബെംഗളൂരുവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് ഉത്തര കന്നഡ സ്വദേശിനി രമ്യ ഉല്ലാസ്. ഇവരെ തുമകൂരു ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
നാഗേന്ദ്ര ബെംഗളൂരുവില്‍ നിന്നാണ് കാര്‍ ബുക്ക് ചെയ്തത്. തുടര്‍ന്ന് രമ്യയ്‌ക്കൊപ്പം അങ്കോളയിലേക്കായിരുന്നു യാത്ര, തുമകൂരുവിനു സമീപം എത്തിയപ്പോള്‍ ഇരുവരും തമ്മില്‍ കാറിനുള്ളില്‍ വച്ച് തര്‍ക്കമുണ്ടായി. ഇതിനിടെ നാഗേന്ദ്ര കത്തിയെടുത്ത് രമ്യയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. നാഗേന്ദ്രയുടെ കൈവശം ബോംബുണ്ടെന്ന് പരുക്കേറ്റ രമ്യ ഡ്രൈവറെ വിവരമറിയിച്ചു. തുടര്‍ന്ന് രമ്യ കാറില്‍ നിന്ന് പുറത്തേക്ക് ചാടി. കാര്‍ ഡ്രൈവര്‍ പ്രവീണ്‍ ഉടന്‍ വാഹനം റോഡരികില്‍ നിര്‍ത്തി പുറത്തേക്കോടി. ഈ സമയം നാഗേന്ദ്ര കാറിനുള്ളിലിരുന്ന് വാതിലുകള്‍ ലോക്ക് ചെയ്യുകയും, കൈവശം കരുതിയിരുന്ന ബോംബ് പൊട്ടിത്തെറിപ്പിക്കുകയുമായിരുന്നു.
സ്‌ഫോടനത്തില്‍ കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നു. െ്രെഡവര്‍ പ്രവീണിനും സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. തുമകൂരു എസ്പി അശോക് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌ഫോടകവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തിവരികയാണ്. ആക്രമണത്തിന് പിന്നിലെ യഥാര്‍ഥ കാരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























