ഓണവും ബലിപെരുന്നാളും കഴിഞ്ഞതോടെ വിമാനങ്ങളില്‍ വന്‍ തിരക്ക്; ജോലിക്ക് നേരത്തെ എത്താന്‍ മത്സരിക്കുന്നതാണ് വിമാനങ്ങളിലെ തിരക്കിന് കാരണം

ബലിപെരുന്നാളും ഓണവും കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്നവര്‍ വര്‍ധിച്ചതോടെ വിമാനങ്ങളില്‍ തിരക്കേറി. കുറഞ്ഞ അവധിയില്‍ നാട്ടിലെത്തി മടങ്ങുന്നവരുടെ എണ്ണമാണ് വര്‍ധിച്ചത്. ഇത് വിമാനത്താവളത്തിലും കനത്ത തിരക്കിനിടയാക്കുന്നുണ്ട്. യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തിലെത്തണം. ടിക്കറ്റ് ലഭിക്കാതെ നിരവധി യാത്രക്കാരാണ് പരക്കം പായുന്നത്.
കൊച്ചിയില്‍ നിന്നുളള ചില വിമാനങ്ങളും എത്തുന്നത് മൂലം ടെര്‍മിനല്‍ നിറയുകയാണ്. എമിഗ്രേഷന്‍, കസ്റ്റംസ് കൗണ്ടറുകള്‍ക്ക് മുമ്പില്‍ വലിയ നിരയാണ്. തിരക്ക് മുന്‍നിര്‍ത്തി വിമാന കന്വനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്.
ഗള്‍ഫിലേക്കെല്ലാം അഞ്ചിരട്ടിയാണ് നിരക്ക് ഈടാക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതും സീസണും ഒരിമിച്ചായതുമാണ് നിരക്ക് ഉയരാന്‍ കാരണം.
https://www.facebook.com/Malayalivartha


























