Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

താത്കാലിക ജീവനക്കാരി വ്യാജ ഒപ്പിട്ട് സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

15 JANUARY 2026 10:27 PM IST
മലയാളി വാര്‍ത്ത

എറണാകുളത്തെ പ്രമുഖ സര്‍ക്കാര്‍ സ്‌കൂളിന്റെ പി.ടി.എ ഫണ്ടില്‍ നിന്ന് താത്കാലിക ജീവനക്കാരി തട്ടിയെടുത്തത് ലക്ഷങ്ങള്‍. പ്രിന്‍സിപ്പലിന്റെ വ്യാജ ഒപ്പിട്ടാണ് താത്കാലിക ജീവനക്കാരി പണം തട്ടിയെടുത്തത്. പി.ടി.എ നിയമിച്ച ജീവനക്കാരിയാണ് പലപ്പോഴായി തട്ടിപ്പ് നടത്തിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ ജീവനക്കാരിയെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശിനി ഷെറീനയാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയാണ് ഇവര്‍ കൈക്കലാക്കിയത്.

കുട്ടികളുടെ ആവശ്യത്തിനായുള്ള പണമെടുക്കാന്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപിക ചെക്കുമായി ബാങ്കില്‍ എത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താത്കാലിക ജീവനക്കാരി പലപ്പോഴായി നാല് ലക്ഷത്തോളം രൂപ ചെക്ക് മാറിയെടുത്തത് ബാങ്ക് ജീവനക്കാര്‍ അറിയിച്ചത്. പ്രധാനാദ്ധ്യാപിക വിവരം ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വ്യാജരേഖ ചമച്ച് പണം തട്ടിയെന്നാണ് കേസ്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഏഴ് ചെക്കുകളാണ് ഇവര്‍ മാറിയെടുത്തത്. ഇന്നലെ പൊലീസ് താത്കാലിക ജീവനക്കാരിയെ അറസ്റ്റ് ചെയ്തു. മറ്റാരുടെയോ ഭീഷണിക്ക് വഴങ്ങിയാണ് യുവതി പണം തട്ടിയെടുത്തതെന്നാണ് സംശയിക്കുന്നത്. ഇക്കാര്യമടക്കം അന്വേഷണ പരിധിയിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് പി.ടി.എ മുന്‍കൈയെടുത്താണ് ഇവര്‍ക്ക് സ്‌കൂളില്‍ ജോലി നല്‍കിയത്. പി.ടി.എയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഓഫീസിലെ ജോലികളുമാണ് ഇവര്‍ ചെയ്തിരുന്നത്.

 

പ്രിന്‍സിപ്പലിന്റെ ഓഫീസിനോട് ചേര്‍ന്നായിരുന്നു യുവതിയുടെ ജോലിസ്ഥലം. ചെക്കുകളും മറ്റ് രേഖകളും വയ്ക്കുന്ന ഇടങ്ങളെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നു. സ്‌കൂളിന്റെ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ പോകുമ്പോഴായിരുന്നു ചെക്കുകള്‍ സമര്‍പ്പിച്ച് പണം കൈക്കലാക്കിയിരുന്നത്. പണം തിരിച്ചടച്ച് കേസ് അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. തട്ടിപ്പില്‍ ജീവനക്കാരിയുമായി അടുപ്പമുള്ള സ്‌കൂളിലെ ചിലര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (49 minutes ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (55 minutes ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (1 hour ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (1 hour ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (1 hour ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (1 hour ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (1 hour ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (3 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (3 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (4 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (4 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (5 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (5 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (5 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (5 hours ago)

Malayali Vartha Recommends