പ്രളയത്തെ തുടര്‍ന്ന് സര്‍വ്വീസുകള്‍ നിര്‍ത്തി വച്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് സിയാല്‍

പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിറുത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അറിയിച്ചു. പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചമുതല്‍ നിറുത്തിവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് രണ്ട് മുതല്‍ അന്താരാഷ്ട്ര ആഭ്യന്തര സര്‍വീസുകളെല്ലാം നടത്തും. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























