എം എൽ എയ്ക്ക് വേണ്ടി സ്ത്രീകൾ ഇറങ്ങും;രാഹുൽ ചാറ്റ് പുറത്ത് വിട്ടാൽ അതിജീവിതമാർ താങ്ങില്ല...! വിമർശനവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ

പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരിക്കെതിരെ കോൺഗ്രസ് നേതാവും രാഹുലിന്‍റെ സുഹൃത്തുമായ ഫെന്നി നൈനാൻ രംഗത്ത് വന്നിരുന്നു. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ല എന്ന് അറിയിച്ചുവെന്നാണ് ഫെനി നൈനാൻ അവകാശപ്പെടുന്നത്. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച് ഓൾ കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ. പ്രതികരണം ഇങ്ങനെ;-
https://www.facebook.com/Malayalivartha
























