മദ്യലഹരിയില്‍ സ്ത്രീകള്‍ക്കിടയിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി യുവാക്കളുടെ പരാക്രമം... ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെ വധഭീഷണി; ചെറുതോണി ടൗണില്‍ സംഭവിച്ചത്

ചെറുതോണി ടൗണില്‍ മഴക്കെടുതിയെ തുടര്‍ന്നുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോഴാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കിടയിലേക്ക് യുവാക്കള്‍ മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് കയറ്റിയത്. തുടര്‍ന്ന് അസഭ്യം പറയുകയും ചെയ്തു.
വിവരം അറിഞ്ഞെത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ പിടികൂടുകയായിരുന്നു. പാറേമാവ് കുടുക്ക പറമ്ബില്‍ ശ്യാം, ചെറുതോണി പറമ്ബില്‍ ക്രിസ്റ്റി എന്നിവരാണ് പിടിയിലായത്. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകന് നേരെ പോലീസ് ജീപ്പിനുള്ളില്‍ ഇരുന്ന് ഇവര്‍ വധഭീഷണി മുഴക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























